CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 55 Minutes 10 Seconds Ago
Breaking Now

ബ്രിട്ടനില്‍ ജോലിക്കാരെ ജോലിയെടുപ്പിക്കുന്നത് ഇനി അതികഠിനം! അമിതമായി ജോലി ചെയ്യിക്കുന്നതായി തോന്നിയാല്‍ ജീവനക്കാര്‍ക്ക് മേധാവികള്‍ക്കെതിരെ നടപടിയെടുക്കാം; ലേബറിന്റെ പുതിയ നിയമം പാസായാല്‍ എംപ്ലോയര്‍മാര്‍ക്ക് പുതിയ കുരുക്ക്; ആഴ്ചയില്‍ 48 മണിക്കൂറില്‍ അധികം ജോലി വേണ്ട

ആഴ്ചയില്‍ നാല് ദിവസം ജോലി ചെയ്യാന്‍ അനുമതി ചോദിക്കുന്നത് ഉള്‍പ്പെടെയുള്ളവ അവകാശങ്ങളുടെ ഭാഗമാണ്

യൂണിയനുകള്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുന്നുവെന്ന് ലേബര്‍ ഗവണ്‍മെന്റ് പഴി കേള്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് തൊഴിലാളികള്‍ക്ക് അനുകൂലമായ കൂടുതല്‍ അവകാശങ്ങള്‍ ലഭ്യമാക്കാന്‍ ലേബര്‍ നീക്കം നടത്തുന്നത്. ഓട്ടം സീസണില്‍ നടപ്പാക്കുന്ന പുതിയ നിയമം പാസായാല്‍ തങ്ങളെ കൊണ്ട് കൂടുതല്‍ ജോലി ചെയ്യിക്കുന്നതായി അനുഭവപ്പെട്ടാല്‍ ജോലിക്കാര്‍ക്ക് മേധാവികള്‍ക്കെതിരെ നിയമനടപടി കൈക്കൊള്ളാന്‍ അധികാരം ലഭിക്കും. 

ആഴ്ചയില്‍ 48 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിക്കുന്ന അവസ്ഥ നേരിട്ടാല്‍ ജോലിക്കാര്‍ക്ക് നഷ്ടപരിഹാരം തേടാമെന്നാണ് മന്ത്രിമാര്‍ സ്വീകരിക്കുന്ന നടപടികളുടെ ഫലമെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യൂറോപ്യന്‍ വര്‍ക്കിംഗ് ടൈം നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് യുകെയില്‍ ഇത് നിയമമാക്കി മാറ്റാന്‍ മുന്‍ ലേബര്‍ ഗവണ്‍മെന്റ് ആലോചിച്ചിരുന്നു. UK supreme court rules against collective bargaining rights in blow to gig  economy workers

നിലവില്‍ കൗണ്‍സിലുകള്‍ക്കും, ഹെല്‍ത്ത് & സേഫ്റ്റി എക്‌സിക്യൂട്ടീവിനും ഈ നയങ്ങള്‍ നടപ്പാക്കാം, എന്നാല്‍ ട്രിബ്യൂണലുകളില്‍ ഇത് വിചാരണയ്ക്ക് എടുക്കുന്നില്ല. ഒക്ടോബറില്‍ ജോലിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ലേബര്‍ പാക്കേജ് പ്രഖ്യാപിക്കുമ്പോള്‍ ഇതിലും മാറ്റം വരുത്താനാണ് നീക്കം. ആഴ്ചയില്‍ നാല് ദിവസം ജോലി ചെയ്യാന്‍ അനുമതി ചോദിക്കുന്നത് ഉള്‍പ്പെടെയുള്ളവ അവകാശങ്ങളുടെ ഭാഗമാണ്. 

ഡെപ്യൂട്ടി പ്രധാനമന്ത്രി ആഞ്ചെല റെയ്‌നറാണ് ഈ മാറ്റങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത്. എംപ്ലോയര്‍മാര്‍ക്ക് എതിരെ ക്ലെയിമുകള്‍ നടത്താന്‍ ജോലിക്കാര്‍ക്ക് കൂടി അവകാശങ്ങള്‍ നല്‍കാനാണ് മന്ത്രിമാരുടെ നയം. കമ്പനിയില്‍ നിന്നും ജോലി വിട്ടിറങ്ങിയാല്‍ പരാതി നല്‍കാനുള്ള സമയരപരിധി മൂന്നില്‍ നിന്നും ആറായി ഉയര്‍ത്താനും, ജോലിയില്‍ ഉള്ളപ്പോള്‍ തന്നെ പരാതിപ്പെടാനും പുതിയ നിയമം അനുമതി നല്‍കും. 




കൂടുതല്‍വാര്‍ത്തകള്‍.