CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 47 Minutes 25 Seconds Ago
Breaking Now

യുകെ ഭവനവില രണ്ട് വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍; ട്രസിന്റെ മിനി ബജറ്റിന്റെ പ്രത്യാഘാതത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ് ഭവനവിപണി; ആഗസ്റ്റില്‍ ശരാശരി ഭവനവിലയില്‍ 0.3% വര്‍ദ്ധന രേഖപ്പെടുത്തിയെന്ന് ഹാലിഫാക്‌സ്

ജൂലൈയില്‍ 62,000 മോര്‍ട്ട്‌ഗേജുകള്‍ക്ക് അംഗീകാരം ലഭിച്ചതായി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കണക്കുകള്‍

യുകെ ഭവനവില കഴിഞ്ഞ മാസം രണ്ട് വര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തിയതായി കണക്കുകള്‍. ലിസ് ട്രസിന്റെ മിനി ബജറ്റ് വരുത്തിവെച്ച പ്രത്യാഘാതത്തില്‍ നിന്നും പ്രോപ്പര്‍ട്ടി വിപണി ഉയര്‍ത്തെഴുന്നേറ്റതിന്റെ സൂചനകളാണ് ഇതോടെ പുറത്തുവരുന്നത്. കടമെടുപ്പ് ചെലവുകള്‍ കുതിച്ചുയര്‍ന്ന ആഘാതത്തില്‍ നിന്നും വിപണി പതിയെ മുക്തമാകുന്നുവെന്നാണ് ഹാലിഫാക്‌സിന്റെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. 

കഴിഞ്ഞ മാസം ശരാശരി ഭവനവിലയില്‍ 0.3% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയതെന്ന് ലെന്‍ഡര്‍ പറഞ്ഞു. ജൂലൈയില്‍ 0.9 ശതമാനമായിരുന്നു വര്‍ദ്ധന. ഇതോടെ ശരാശരി വിലകള്‍ 292,505 പൗണ്ടിലേക്കാണ് ഉയര്‍ന്നത്. 2022 ആഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലായത്. ട്രസിന്റെ ദുരന്തം സൃഷ്ടിച്ച മിനി ബജറ്റിന് മുന്‍പുള്ള മാസമായിരുന്നു ഇത്. UK house prices rise at fastest pace since late 2022

വാര്‍ഷിക അടിസ്ഥാനത്തിലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ആഗസ്റ്റില്‍ ഭവനവില 4.3% വര്‍ദ്ധിച്ച നിലയിലാണ്. 2022 നവംബറിന് ശേഷമുള്ള ഏറ്റവും ശക്തമായ നിരക്കാണിത്. ഒരു വര്‍ഷം മുന്‍പത്തേക്കാള്‍ വിലക്കയറ്റം ദുര്‍ബലമായ സാഹചര്യത്തിലാണ് ഇതെന്ന് ഹാലിഫാക്‌സ് ചൂണ്ടിക്കാണിക്കുന്നു. 

യുകെ ഹൗസിംഗ് വിപണിയില്‍ പോസിറ്റീവ് സമ്മര്‍ അനുഭവപ്പെട്ടതിന്റെ സൂചനയാണ് അടുത്തുള്ള വില വര്‍ദ്ധനവെന്ന് ഹാലിഫാക്‌സ് മോര്‍ട്ട്‌ഗേജസ് ഹെഡ് അമാന്‍ഡ ബ്രൈഡന്‍ പറയുന്നു. പലിശ നിരക്കുകളില്‍ ഇളവ് വരുന്നതിന്റെ ആത്മവിശ്വാസം വീട് വാങ്ങുന്നവര്‍ക്കുണ്ട്. എന്നിരുന്നാലും വീട് വാങ്ങുന്നവര്‍ക്ക് വിപണി ഇപ്പോഴും വെല്ലുവിളിയാണെന്ന് ബ്രൈഡന്‍ കൂട്ടിച്ചേര്‍ത്തു. 

ജൂലൈയില്‍ 62,000 മോര്‍ട്ട്‌ഗേജുകള്‍ക്ക് അംഗീകാരം ലഭിച്ചതായി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കണക്കുകളും ചൂണ്ടിക്കാണിക്കുന്നു. 2022 സെപ്റ്റംബറിന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണിത്. 




കൂടുതല്‍വാര്‍ത്തകള്‍.