CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 24 Minutes 20 Seconds Ago
Breaking Now

ലെസ്റ്ററില്‍ വളര്‍ത്തുനായയുമായി നടക്കാനിറങ്ങിയ 80-കാരനായ ഇന്ത്യന്‍ വംശജനെ 'കല്ലെറിഞ്ഞ്' കൊന്നു; വംശവെറിയന്‍മാരായ കൗമാരക്കാര്‍ എറിഞ്ഞ കല്ലുകള്‍ കൊണ്ട് കഴുത്തിന് പരുക്കേറ്റ് മരണം; കൊലപാതകത്തില്‍ അറസ്റ്റിലായത് 12, 14 വയസ്സുകാരായ 'കുട്ടികള്‍'?

കഴിഞ്ഞ രണ്ട് മാസത്തോളമായി പാര്‍ക്കില്‍ യുവാക്കളുടെ സംഘം ഏഷ്യന്‍ വംശജര്‍ക്ക് നേരെ അക്രമം നടത്താറുണ്ടെന്ന് അയല്‍വാസികള്‍

ബ്രിട്ടനിലെ ഇന്ത്യന്‍ വംശജരെ ഞെട്ടിച്ച് വംശവറിയന്‍മാരായ കുട്ടികളുടെ അക്രമണത്തില്‍ കൊല്ലപ്പെട്ട് 80-കാരനായ ഇന്ത്യന്‍ വംശജന്‍. വീടിന് തൊട്ടടുത്തുള്ള പാര്‍ക്കില്‍ തന്റെ നായയ്‌ക്കൊപ്പം നടക്കാനിറങ്ങിയ ഭീം സെന്‍ കോഹ്ലിയെയാണ് അഞ്ച് കൗമാരക്കാര്‍ ചേര്‍ന്ന് കല്ലെറിഞ്ഞ് കൊന്നത്. എന്നാല്‍ അറസ്റ്റിലായ ഇവരെ കുറ്റങ്ങള്‍ ചുമത്താതെ വിട്ടയച്ചതായി പോലീസ് പറഞ്ഞു. 

ലെസ്റ്ററിലെ ബ്രൗണ്‍സ്റ്റോണ്‍ ടൗണിലെ ഫ്രാങ്ക്‌ളിന്‍ പാര്‍ക്കില്‍ നായയുമായി നടക്കവെയായിരുന്നു ഒരു സംഘം യുവാക്കള്‍ 80-കാരനെ ഗുരുതരമായി അക്രമിച്ചത്. ഞായറാഴ്ച വൈകുന്നേരം നടന്ന അക്രമത്തിന് ശേഷം ആശുപത്രിയിലായിരുന്ന കോഹ്ലി ഇന്നലെ രാത്രി മരണത്തിന് കീഴടങ്ങി. Mr Kohli's 1970s semi is the second to last house before the park entrance, just yards from where he was attacked

അഞ്ച് കുട്ടികളാണ് സംഭവത്തില്‍ അറസ്റ്റിലായതെന്ന് ലെസ്റ്റര്‍ഷയര്‍ പോലീസ് സ്ഥിരീകരിച്ചു. 14 വയസ്സുള്ള ഒരു ആണ്‍കുട്ടിക്കും, പെണ്‍കുട്ടിക്കും പുറമെ 12 വയസ്സുള്ള രണ്ട് പെണ്‍കുട്ടികളും, ഒരു ആണ്‍കുട്ടിയും കൊലപാതകത്തില്‍ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതായി പോലീസ് വ്യക്തമാക്കുന്നു. എന്നാല്‍ 14 വയസ്സുള്ള ആണ്‍കുട്ടി ഒഴികെ മറ്റുള്ളവരെ വിട്ടയച്ചതായി അധികൃതര്‍ പിന്നീട് വെളിപ്പെടുത്തി. 

കല്ലേറില്‍ കഴുത്തിനേറ്റ പരുക്ക് മൂലമാണ് ഇന്ത്യന്‍ വംശജന്‍ കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടം സ്ഥിരീകരിച്ചു. പാര്‍ക്കിന്റെ പ്രവേശനകവാടത്തിന് തൊട്ടടുത്തുള്ള വീട്ടിലാണ് കോഹ്ലിയും, ഭാര്യ 73-കാരി സതീന്ദര്‍ കൗറും താമസിച്ചിരുന്നത്. തന്റെ നായയുമായി പാര്‍ക്കില്‍ ഇദ്ദേഹം പതിവായി നടക്കാറുണ്ട്. കഴിഞ്ഞ രണ്ട് മാസത്തോളമായി പാര്‍ക്കില്‍ യുവാക്കളുടെ സംഘം ഏഷ്യന്‍ വംശജര്‍ക്ക് നേരെ അക്രമം നടത്താറുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു.

മുന്‍പും കോഹ്ലിക്കെതിരെ അക്രമം നടന്നതിന് പോലീസിനെ ബന്ധപ്പെട്ടതായി വ്യക്തമായതോടെ ലെസ്റ്റര്‍ഷയര്‍ പോലീസ് വാച്ച്‌ഡോഗിന് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.