CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 48 Minutes 1 Seconds Ago
Breaking Now

മരണത്തിലും പിരിയാന്‍ മടിച്ച അനില്‍ ചെറിയാന്‍ -സോണിയ ദമ്പതികള്‍ക്ക് റെഡ്ഡിച്ചില്‍ തന്നെ അന്ത്യ വിശ്രമം ഒരുക്കുന്നു ; സംസ്‌കാരം സെപ്തംബര്‍ 14ന്

റെഡ്ഡിച്ച് ബറോ സെമിത്തേരിയിലാണ് സംസ്‌കാരം.

റെഡ്ഡിച്ചില്‍ മരണമടഞ്ഞ അനില്‍ ചെറിയാന്‍ -സോണിയ ദമ്പതികള്‍ക്ക് റെഡ്ഡിച്ചില്‍ തന്നെ അന്ത്യ വിശ്രമം ഒരുക്കുന്നു. പൊതു ദര്‍ശനവും സംസ്‌കാരവും സെപ്തംബര്‍ 14ന് നടത്തും.

ഉച്ചയ്ക്ക് 12 മണിയോടെ ഓര്‍ ലേഡി ഓപ് മൗണ്ട് കാര്‍മല്‍ ആര്‍ സി ചര്‍ച്ചില്‍ ആരംഭിക്കുന്ന പൊതു ദര്‍ശനത്തിനും ശുശ്രൂഷകള്‍ക്കും ശേഷം റെഡ്ഡിച്ച് ബറോ സെമിത്തേരിയിലാണ് സംസ്‌കാരം.

ചടങ്ങുകള്‍ക്ക് ഫാ സാബി മാത്യു കാര്‍മികത്വം വഹിക്കും.

ഓഗസ്ത് 18നായിരുന്നു സോണിയ അനിലിന്റെ (39) വിയോഗം. കാലിലെ ശസ്ത്രക്രിയയ്ക്കായി നാട്ടില്‍ പോയി മടങ്ങിയെത്തിയ സോണിയ എയര്‍പോര്‍ട്ടില്‍ നിന്ന് വീട്ടിലെത്തി ഒരു മണിക്കൂര്‍ തികയുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഭര്‍ത്താവ് അനിലിന്റെ കൈയിലേക്ക് കുഴഞ്ഞുവീണാണ് സോണിയ മരണമടഞ്ഞത്. രണ്ടു കുട്ടികളെയും തന്നേയും ഒറ്റയ്ക്കാക്കി സോണിയ പോയതോടെ വിയോഗം താങ്ങാന്‍ കഴിയാതെ അനില്‍ പിറ്റേന്ന് രാത്രി ജീവനൊടുക്കുകയായിരുന്നു.

ഇരുവരുടേയും മരണത്തോടെ മക്കളായ ലിയയും ലൂസിയയും തനിച്ചായി.

കോട്ടയം വാകത്താനം വലിയ പറമ്പില്‍ കുടുംബാംഗമാണ് അനില്‍ ചെറിയാന്‍ റെഡ്ഡിച്ചിലെ അലക്‌സാന്ദ്ര ആശുപത്രിയിലെ നഴ്‌സായിരുന്നു സോണിയ വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ ജീവിതത്തില്‍ ഒരുമിച്ചപ്പോള്‍ വിധി വില്ലനായി. ബന്ധുക്കള്‍ കുഞ്ഞുങ്ങളുടെ സംരക്ഷണം ഏറ്റെടുത്തു.




കൂടുതല്‍വാര്‍ത്തകള്‍.