CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 51 Minutes 10 Seconds Ago
Breaking Now

വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് നല്‍കിയ വാക്ക് പാലിക്കുമോ? സുപ്രധാന റെന്റേഴ്‌സ് റിഫോം ബില്‍ വീണ്ടും കോമണ്‍സില്‍; കാരണമില്ലാതെ പുറത്താക്കുന്ന പരിപാടിക്ക് വേഗത്തില്‍ നിരോധനം ഏര്‍പ്പെടുത്തണമെന്ന് റെന്റേഴ്‌സ് ഗ്രൂപ്പുകള്‍; ലേബര്‍ പറഞ്ഞതെല്ലാം മറക്കുമോ?

റെന്റേഴ്‌സ് റൈറ്റ്‌സ് ബില്‍ എന്ന് പുനര്‍നാമകരണം ചെയ്ത് ബില്‍ പാര്‍ലമെന്റിലേക്ക് തിരിച്ചെത്തുകയാണ്

ലേബര്‍ പാര്‍ട്ടി പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ വാദിച്ചതും, പറഞ്ഞതുമായ പല കാര്യങ്ങളും ഭരണപക്ഷത്ത് എത്തിയപ്പോള്‍ ഓര്‍മ്മയില്ലാത്ത മട്ടാണ്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള പല പദ്ധതികളും അധികാരത്തിലെത്തിയപ്പോള്‍ ഒറ്റയടിക്ക് എഴുതിത്തള്ളുകയാണ് കീര്‍ സ്റ്റാര്‍മര്‍ ഗവണ്‍മെന്റില്‍. ഇതില്‍ വാടകക്കാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളും പെടുമോയെന്നാണ് കാത്തിരിക്കുന്നത്. 

സുപ്രധാനമായ റെന്റേഴ്‌സ് റിഫോം ബില്‍ പാര്‍ലമെന്റിലേക്ക് മടങ്ങിയെത്തുമ്പോള്‍ അകാരണമായി പുറത്താക്കുന്ന നടപടിക്ക് അടിയന്തര നിരോധനം ഏര്‍പ്പെടുത്താന്‍ ഗവണ്‍മെന്റ് തയ്യാറാകണമെന്നാണ് റെന്റേഴ്‌സ് ആവശ്യപ്പെടുന്നത്. കനത്ത മത്സരം നേരിടുന്ന വാടക വിപണിയില്‍ വാടകക്കാര്‍ക്ക് സംരക്ഷണം നല്‍കാനുള്ള നിര്‍ദ്ദേശങ്ങളാണ് ബില്ലിലുള്ളത്. Keir Starmer's test is whether UK will make genuine progress after Budget  pain

സെക്ഷന്‍ 21 നോട്ടീസ് പ്രകാരം കാരണം പോലും ബോധ്യപ്പെടുത്താതെ പുറത്താക്കുന്ന രീതി അവസാനിപ്പിക്കാനാണ് വാടകക്കാര്‍ പ്രധാനമായും ആവശ്യപ്പെടുന്നത്. മുന്‍പ് ടോറി പ്രധാനമന്ത്രിമാര്‍ ഈ രീതി നിയമവിരുദ്ധമാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇത് നിയമമാക്കി മാറ്റുന്നതില്‍ വിജയിച്ചില്ല. കൂടാതെ ഋഷി സുനാക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ബില്‍ പാസാകുന്നതിനും കാലതാമസം നേരിട്ടു. 

ഇപ്പോള്‍ റെന്റേഴ്‌സ് റൈറ്റ്‌സ് ബില്‍ എന്ന് പുനര്‍നാമകരണം ചെയ്ത് ബില്‍ പാര്‍ലമെന്റിലേക്ക് തിരിച്ചെത്തുകയാണ്. പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ ഉറപ്പ് നല്‍കിയ വാഗ്ദാനങ്ങളില്‍ ഉറച്ച് നില്‍ക്കാനാണ് ക്യാംപെയിനര്‍മാര്‍ ലേബറിനോട് ആവശ്യപ്പെടുന്നത്. ഇംഗ്ലണ്ടിലെ വാടക വീടുകളുടെ പ്രതിസന്ധി കനത്ത തോതിലാണ് നിലനില്‍ക്കുന്നതെന്ന് റെന്റേഴ്‌സ് റിഫോം കൊളീഷന്‍ ഡയറക്ടര്‍ ടോം ഡാര്‍ലിംഗ് ചൂണ്ടിക്കാണിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.