CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 46 Minutes 51 Seconds Ago
Breaking Now

പുതിയ നിയമ സംഘത്തെ നിയോഗിച്ച് കൊലയാളി നഴ്‌സ്; ഏഴ് കുഞ്ഞുങ്ങളെ കൊല്ലുകയും, മറ്റ് ഏഴ് പേരെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസുകളിലെ വിധി മാറ്റിമറിക്കാന്‍ ലൂസി ലെറ്റ്ബി; വിദഗ്ധര്‍ റിവ്യൂ ചെയ്തത് നഴ്‌സ് ഡ്യൂട്ടിയിലിരുന്നപ്പോള്‍ സംഭവിച്ച മരണങ്ങള്‍ മാത്രം?

2015 ജൂണ്‍ മുതല്‍ 2016 ജൂലൈ വരെയുള്ള കാലയളവില്‍ നടന്ന കൊലപാതകങ്ങളുടെ പേരിലാണ് ലൂസി ലെറ്റ്ബി ശിക്ഷിക്കപ്പെടുന്നത്

യഥാര്‍ത്ഥത്തില്‍ നഴ്‌സ് ലൂസി ലെറ്റ്ബി കൊലയാളിയാണോ? കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലില്‍ ഏഴ് നവജാതശിശുക്കളെ വകവരുത്തിയെന്ന കേസിലും, മറ്റ് ഏഴ് പേരെ വധിക്കാന്‍ ശ്രമിച്ചതിനും പരോള്‍ പോലുമില്ലാത്ത ആജീവനാന്ത ശിക്ഷയാണ് മുന്‍ നഴ്‌സ് അനുഭവിച്ച് വരുന്നത്. എന്നാല്‍ ഇവരെ കുടുക്കിയ പല തെളിവുകളും പൊളിഞ്ഞതോടെ ഈ സംശയം ബലം വെയ്ക്കുകയാണ്. 

ഇതിനിടയിലാണ് തന്റെ ഭാഗം വാദിക്കാന്‍ ലൂസി ലെറ്റ്ബി പുതിയ നിയമസംഘത്തെ ഇറക്കുന്നത്. ഇതിന് മുന്‍പുള്ള അപ്പീലുകളെല്ലാം തള്ളിപ്പോയെങ്കിലും അപ്പീല്‍, നീതി ലഭ്യമാകാത്ത സാഹചര്യങ്ങളിലും സ്‌പെഷ്യലിസ്റ്റ് ബാരിസ്റ്ററായ മാര്‍ക്ക് മക്‌ഡൊണാള്‍ഡിനെയാണ് പരമ്പര കൊലയാളി നിയോഗിച്ചിരിക്കുന്നത്. Lucy Letby inquiry should take into account growing doubts over her  conviction, says former Cabinet Minister David Davis | Daily Mail Online

ക്രിമിനല്‍ കേസ് റിവ്യൂ കമ്മീഷനെ സമീപിക്കാനാണ് താന്‍ ഒരുങ്ങുന്നതെന്ന് മക്‌ഡൊണാള്‍ഡ് ബിബിസിയോട് പറഞ്ഞു. സിസിആര്‍സി കേസെടുക്കാന്‍ പുതിയ തെളിവുകള്‍ ഹാജരാക്കേണ്ടതായി വരും. ഇതിനിടയിലാണ് കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലില്‍ നടന്ന ഒന്‍പത് കുഞ്ഞുങ്ങളുടെ മരണത്തെ കുറിച്ച് വിദഗ്ധര്‍ പരിശോധിച്ചില്ലെന്ന് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. 

2015 ജൂണ്‍ മുതല്‍ 2016 ജൂലൈ വരെയുള്ള കാലയളവില്‍ നടന്ന കൊലപാതകങ്ങളുടെ പേരിലാണ് ലൂസി ലെറ്റ്ബി ശിക്ഷിക്കപ്പെടുന്നത്. എന്നാല്‍ ഇതേ സമയത്ത് നടന്ന മറ്റ് 9 പേരുടെ മരണത്തില്‍ അധികൃതര്‍ ദുരൂഹയതൊന്നും കണ്ടില്ലെന്നതാണ് റിപ്പോര്‍ട്ട്. ലെറ്റ്ബിയുടെ സാന്നിധ്യമുള്ള സമയത്തെ മരണങ്ങളില്‍ ദുരൂഹത സംശയിക്കുകയും, മറ്റ് മരണങ്ങളില്‍ ഈ നഴ്‌സ് ഡ്യൂട്ടിയില്‍ ഇല്ലെന്നതിനാല്‍ സംശയിക്കാതിരിക്കുകയും ചെയ്യുന്നതിനെ സാങ്കേതികതയാണ് ഗവണ്‍മെന്റിന് കത്തയച്ചിട്ടുള്ള സ്റ്റിസ്റ്റിഷ്യന്‍മാര്‍ ചോദ്യം ചെയ്യുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.