CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 53 Minutes 35 Seconds Ago
Breaking Now

യുകെയില്‍ വീടുകളുടെ വിലകള്‍ വീണ്ടും ഉയര്‍ന്നു; ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് തിരിച്ചടി; ശരാശരി ഭവനവില 281,000 പൗണ്ടില്‍; ഏപ്രില്‍ വരെയുള്ള 12 മാസത്തില്‍ 1.1% വിലവര്‍ദ്ധനയെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ്; വാടക വിപണിയിലും കുരുക്ക് മുറുകുന്നു

വാടക കുരുക്ക് മുറുകുന്നത് മൂലം ഡെപ്പോസിറ്റ് റെഡിയാക്കുന്നതിലും ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്

ബ്രിട്ടന്റെ ഭവനവിപണിയില്‍ പ്രവേശിക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് തിരിച്ചടി നല്‍കി ശരാശരി വിലയില്‍ വര്‍ദ്ധന. ഏപ്രില്‍ വരെയുള്ള വര്‍ഷത്തില്‍ 1.1% വില വര്‍ദ്ധിച്ചതായാണ് കണക്കുകള്‍. ഇതോടെ രാജ്യത്തെ ശരാശരി ഭവനവില 281,000 പൗണ്ടിലേക്കാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. ഹൗസിംഗ് വിപണിയിലേക്ക് കാലുകുത്താന്‍ പ്രതീക്ഷയോടെ ഇരിക്കുന്നവര്‍ക്ക് ഈ വാര്‍ത്ത ഒട്ടും ശുഭകരമല്ല. 

ഏപ്രില്‍ വരെയുള്ള 12 മാസത്തിനിടെ ശരാശരി ഭവനവില 1.1% വര്‍ദ്ധിച്ചതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പറയുന്നു. മാര്‍ച്ചില്‍ നിന്നും ഒരു മാസത്തിനിടെ 0.9% വര്‍ദ്ധന. മേയില്‍ ശരാശരി വാടക നിരക്ക് 8.7% ശതമാനമാണ് വര്‍ദ്ധിച്ചത്. ഏപ്രില്‍ മാസത്തിലെ 8.9 ശതമാനത്തില്‍ നിന്നും ചെറിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. Bay windows, gables and rooftops of semi-detached south London residential properties in Lambeth, Herne Hill, on 2nd June 2024, in London, England. (Photo by Richard Baker / In Pictures via Getty Images)

എട്ട് മാസക്കാലം വാര്‍ഷിക വിലയില്‍ താഴ്ച രേഖപ്പെടുത്തിയ ശേഷം തുടര്‍ച്ചയായ രണ്ടാം മാസമാണ് വിലയില്‍ വര്‍ദ്ധനവുകള്‍ തെളിയുന്നത്. 2024 ഏപ്രില്‍ വരെയുള്ള 12 മാസത്തിനിടെ ഇംഗ്ലണ്ടിലെ ശരാശരി ഭവനവില 298,000 പൗണ്ടിലേക്കാണ് വര്‍ദ്ധിച്ചത്. വെയില്‍സില്‍ ഇത് 208,000 പൗണ്ടും, സ്‌കോട്ട്‌ലണ്ടില്‍ 190,000 പൗണ്ടുമാണ് ശരാശരി ഭവനവില. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 4% വര്‍ദ്ധിച്ച് ശരാശരി വില 178,000 പൗണ്ടിലുമാണ്. 

പുതുതായി നിര്‍മ്മിച്ച വീടുകളുടെ വിപണിയിലാണ് ഈ വില വര്‍ദ്ധന പ്രധാനമായും പ്രതിഫലിക്കുന്നത്. 15.3% വര്‍ദ്ധനയാണ് പുതിയ വീടുകള്‍ക്ക് രേഖപ്പെടുത്തിയത്. നിലവിലെ പ്രോപ്പര്‍ട്ടികളുടെ വിലയില്‍ 1.3% വില താഴുകയും ചെയ്തു. വാടക കുരുക്ക് മുറുകുന്നത് മൂലം ഡെപ്പോസിറ്റ് റെഡിയാക്കുന്നതിലും ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. ഇംഗ്ലണ്ടില്‍ വാടക 1301 പൗണ്ടിലേക്കും, വെയില്‍സില്‍ 736 പൗണ്ടിലേക്കും, സ്‌കോട്ട്‌ലണ്ടില്‍ 957 പൗണ്ടിലേക്കുമാണ് വര്‍ദ്ധിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.