CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 32 Minutes 58 Seconds Ago
Breaking Now

ലേബറിന്റെ അടുത്ത വാഗ്ദാന ലംഘനം! എനര്‍ജി ബില്ലുകളില്‍ 300 പൗണ്ട് കുറയുമെന്ന പ്രകടനപത്രികയിലെ ഉറപ്പ് 'വെള്ളത്തിലെ വരയാകും'; കൂടുതല്‍ ഓഫ്‌ഷോര്‍ വിന്‍ഡ് ഫാമുകള്‍ക്കായി ജിബി എനര്‍ജി പദ്ധതി പ്രഖ്യാപിച്ച് സ്റ്റാര്‍മര്‍; ബില്ലുകള്‍ കുറയില്ലെന്ന് സമ്മതിച്ച് എനര്‍ജി സെക്രട്ടറി

ജിബി എനര്‍ജി പദ്ധതി വഴി എനര്‍ജി ബില്ലുകള്‍ കുറയുമെന്ന് ഗ്യാരണ്ടി നല്‍കാന്‍ കഴിയില്ലെന്നാണ് എനര്‍ജി സെക്രട്ടറി മിലിബന്ദ് വ്യക്തമാക്കുന്നത്

ഭരണപക്ഷത്ത് നിന്നും പ്രതിപക്ഷ നിരയിലേക്ക് എത്തിയ മുന്‍ പ്രധാനമന്ത്രി ഋഷി സുനാക് 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഭരണത്തിലേറിയ ലേബര്‍ നേതാക്കള്‍ക്ക് കഴിഞ്ഞ ദിവസം സഭയില്‍ വെച്ച് ഒരു ഓര്‍മ്മപ്പെടുത്തല്‍ നല്‍കിയിരുന്നു. പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ ഭരണത്തില്‍ എത്തുമ്പോള്‍ നടപ്പാക്കുന്നത് എളുപ്പമാകില്ലെന്നും, ഇത് നിങ്ങള്‍ക്ക് അധികം വൈകാതെ മനസ്സിലാകുമെന്നുമായിരുന്നു സഭയെ ചിരിപ്പിച്ച് കൊണ്ട് സുനാക് വ്യക്തമാക്കിയത്. 

തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ലേബര്‍ വാഗ്ദാനം ചെയ്ത പല കാര്യങ്ങളും നടപ്പില്ലാത്തതാണെന്ന് ടോറികളും മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്തായാലും തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി അധികാരത്തിലെത്തിയ ലേബര്‍ പല കാര്യങ്ങളും വിഴുങ്ങി തുടങ്ങിയിട്ടുണ്ട്. എനര്‍ജി ബില്ലുകളില്‍ 300 പൗണ്ട് കുറവ് വരുത്തുമെന്ന വാഗ്ദാനം വെറും നുണയായിരുന്നുവെന്നാണ് ടോറികള്‍ ഇപ്പോള്‍ ചൂണ്ടിക്കാണിക്കുന്നത്. Miliband's daft state-owned GB Energy plan is full of holes - Reaction

'വൃത്തിയുള്ള ഊര്‍ജ്ജം' എന്ന വിപ്ലവം നടപ്പാക്കുന്നതിലൂടെ അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പ് ബില്ലുകള്‍ കുറയാന്‍ ഇടയില്ലെന്ന് എനര്‍ജി സെക്രട്ടറി തന്നെ സമ്മതിച്ചതോടെയാണ് ടോറികള്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്. 2030-ഓടെ വൈദ്യുതി മേഖലയെ കാര്‍ബണ്‍ മുക്തമാക്കുന്നത് വഴി ഭവനങ്ങളുടെ എനര്‍ജി ബില്ലുകളില്‍ 300 പൗണ്ട് കുറവ് വരുമെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ കീര്‍ സ്റ്റാര്‍മറും, എഡ് മിലിബന്ദും, മറ്റ് മുതിര്‍ന്ന നേതാക്കളും അവകാശപ്പെട്ടിരുന്നത്. 

ജിബി എനര്‍ജി പദ്ധതി വഴി എനര്‍ജി ബില്ലുകള്‍ കുറയുമെന്ന് ഗ്യാരണ്ടി നല്‍കാന്‍ കഴിയില്ലെന്നാണ് എനര്‍ജി സെക്രട്ടറി മിലിബന്ദ് വ്യക്തമാക്കുന്നത്. ഇന്ധനവിലയിലെ ചാഞ്ചാട്ടമാണ് ഇതിന് കാരണമെന്നാണ് ഇദ്ദേഹത്തിന്റെ ന്യായം. ഇതോടെ ലേബര്‍ പൊതുജനങ്ങളോട് പറഞ്ഞത് നുണയാണെന്ന് വ്യക്തമാകുന്നതായി ടോറി എനര്‍ജി വക്താവ് ക്ലെയര്‍ കൗടിനോ പ്രതികരിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.