CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
48 Minutes 53 Seconds Ago
Breaking Now

'മകന്‍ ലഹരിക്ക് അടിമയായതിന്റെ മനോവിഷമം'; തിരുവല്ലയില്‍ കാറിന് തീപിടിച്ച് ദമ്പതികള്‍ മരിച്ച സംഭവം ആത്മഹത്യ, കുറിപ്പ് കണ്ടെത്തി

ദമ്പതികളുടെ വീട്ടില്‍നിന്നുമാണ് കുറിപ്പ് കണ്ടെത്തിയത്.

പത്തനംതിട്ട തിരുവല്ലയില്‍ കാര്‍ കത്തി ദമ്പതികള്‍ മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്. ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ഏകമകന്‍ ലഹരിക്ക് അടിമയായതിന്റെ മനോവിഷമമാണ് മരണകാരണമെന്ന് കുറിപ്പില്‍ പറയുന്നു. തുകലശ്ശേരി സ്വദേശികളായ രാജു തോമസ്(69), ഭാര്യ ലൈജി തോമസ്(63) എന്നിവരാണ് മരിച്ചത്.

ദമ്പതികളുടെ വീട്ടില്‍നിന്നുമാണ് കുറിപ്പ് കണ്ടെത്തിയത്. മകന്‍ സ്വകാര്യ ലഹരി വിമുക്ത കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുകയാണെന്നും ഇനി ചികിത്സിക്കാന്‍ പണം ഇല്ലെന്നും പോലീസ് ഇടപെട്ട് തുടര്‍ചികിത്സ നല്‍കണമെന്നും ആത്മഹത്യ കുറപ്പില്‍ പറയുന്നു. മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും ദമ്പതികള്‍ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

വേങ്ങലില്‍ പാടത്തോട് ചേര്‍ന്നുള്ള റോഡിലാണ് കാര്‍ കത്തിയത്. ഉച്ചയോടെയായിരുന്നു സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. വിവരമറിഞ്ഞെത്തിയ ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചെങ്കിലും മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞിരുന്നു. നേരത്തെ ഇവരുടെ മരണത്തില്‍ പൊലീസ് ആത്മഹത്യ സംശയിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടന്ന് വരികയാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് രാജു തോമസും ഭാര്യ ലൈജിയുമാണെന്ന് തിരിച്ചറിഞ്ഞത്.

 




കൂടുതല്‍വാര്‍ത്തകള്‍.