CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 14 Minutes 52 Seconds Ago
Breaking Now

ഹിസ്ബുള്ള കമാന്‍ഡര്‍ ഫുആദ് ഷുകൂറിനെ കൊലപ്പെടുത്തി; തീവ്രവാദികളെ തിരഞ്ഞ് പിടിച്ച് കൊല്ലുമെന്ന് ഇസ്രയേല്‍

ഇസ്രായേല്‍ നിയന്ത്രണത്തിലുള്ള ഗോലാന്‍ കുന്നുകളില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഹിസ്ബുള്ള നടത്തിയ ആക്രമണത്തിന് പകരമാണ് ഇസ്രയേല്‍ തിരിച്ചടിച്ചത്.

ഇസ്രയേലിനെതിരെ ആയുധമെടുത്ത തീവ്രവാദി ഗ്രൂപ്പുകളുടെ നേതാക്കന്‍മാരെ വധിച്ച് ഐഡിഎഫ്. ലബനാന്‍ തലസ്ഥാനമായ ബെയ്റൂത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെ ഉന്നത സൈനിക കമാന്‍ഡര്‍ ഫുആദ് ഷുകൂറിനെ കൊലപ്പെടുത്തിയതായി സൈന്യം സ്ഥിരീകരിച്ചു. തീവ്രവാദികളെ തിരഞ്ഞ് പിടിച്ച് വധിക്കുമെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.

ഇസ്രായേല്‍ നിയന്ത്രണത്തിലുള്ള ഗോലാന്‍ കുന്നുകളില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഹിസ്ബുള്ള നടത്തിയ ആക്രമണത്തിന് പകരമാണ് ഇസ്രയേല്‍ തിരിച്ചടിച്ചത്. ഐഡിഎഫിന്റെ പ്രത്യാക്രമണത്തില്‍ ഒരു സ്ത്രീയും രണ്ട് കുട്ടികളും കൊല്ലപ്പെടുകയും 74 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്ന് ലബനന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഇസ്രായേല്‍ നിയന്ത്രണത്തിലുള്ള ഗോലാന്‍ കുന്നുകളില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഹിസ്ബുല്ല നടത്തിയ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ സൂത്രധാരന്‍ ഫുആദ് ആയിരുന്നു. തുടര്‍ന്നാണ് ഇയാളെ ഇസ്രയേല്‍ ലക്ഷ്യമിട്ടത്.

കഴിഞ്ഞ ജനുവരിയില്‍ ബെയ്റൂത്തില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ മുതിര്‍ന്ന ഹമാസ് നേതാവ് സാലിഹ് അരൂരി കൊല്ലപ്പെട്ടിരുന്നു. 2006ന് ശേഷം ബെയ്റൂത്തില്‍ ഇസ്രായേല്‍ നടത്തുന്ന ആദ്യ ആക്രമണമായിരുന്നു അത്.

 




കൂടുതല്‍വാര്‍ത്തകള്‍.