തന്നെ വഞ്ചിച്ചെന്ന് ആരോപിച്ചു യൂത്ത് കോണ്‍ഗ്രസ് നേതാവ് കാമുകിയെ നടുറോഡില്‍ കുത്തിവീഴ്ത്തി. മധ്യപ്രദേശിലെ നീമച്ചയിലാണ് സംഭവം. ഏഴു തവണയാണ് യുവതിയ്ക്ക് കുത്തേറ്റത്. പ്രതിയായ കുല്‍ദീപ് വര്‍മ(23) യെ പൊലീസ് പിടികൂടി.
ബൊഹ്‌റ ബസാര്‍ സ്വദേശിയായ 20-കാരിയാണ് ആക്രമിക്കപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസ് നേതാവായ പ്രതി കേസര്‍പുര സ്വദേശിയാണ്. എന്നാല്‍ നടുറോഡിലെ ആക്രമണം തടയാതെ നോക്കിനില്‍ക്കുകയായിരുന്നു പ്രദേശവാസികള്‍ എന്നും ആരോപണമുണ്ട്.
'യുവതി ചോരവാര്‍ന്ന് റോഡില്‍ കിടക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. പ്രതി സ്ഥലത്ത് നിന്ന് ആക്രോശിക്കുന്നതും കാണാം. ഇവള്‍ എന്നെ വഞ്ചിച്ചു, ഇവള്‍ക്ക് പണമാണ് വേണ്ടത്. നിനക്ക് എത്ര കാമുകന്മാരുണ്ട്. അയാന്‍,റയാന്‍, അസാദ്, ഹര്‍ഷീദ്.'' അവന്‍ ആക്രോശിച്ചു. പൊലീസ് എത്തിയാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. ജില്ലാ ആശുപത്രിയില്‍ നിന്ന് യുവതിയെ ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില തൃപ്തികരമാണ്.