CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 20 Minutes 47 Seconds Ago
Breaking Now

ശിരോവസ്ത്രം ധരിച്ച വിദ്യാര്‍ത്ഥികളെ തടയാന്‍ മുന്‍പന്തിയില്‍ നിന്നു ; ബിജെ രാമകൃഷ്ണയ്ക്ക് മികച്ച അധ്യാപകനുള്ള പുരസ്‌കാരം നല്‍കാനാവില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍

ഹിജാബ് തങ്ങളുടെ അവകാശമാണെന്ന് അറിയിച്ച വിദ്യാര്‍ത്ഥികളോട് രാമകൃഷ്ണ തര്‍ക്കിക്കുകയും ചെയ്തിരുന്നു.

കര്‍ണാടകയിലെ കുന്താപുര സര്‍ക്കാര്‍ പിയു കോളേജ് പ്രിന്‍സിപ്പല്‍ ബിജെ രാമകൃഷ്ണയെ മികച്ച അധ്യാപകര്‍ക്ക് പ്രഖ്യാപിച്ച പുരസ്‌കാര പട്ടികയില്‍ നിന്ന് ഒഴിവാക്കി. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവിലായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. നേരത്തെ വിവിധ സംഘടനകള്‍ ബിജെ രാമകൃഷ്ണയ്ക്ക് പുരസ്‌കാരം നല്‍കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു.

ബിജെ രാമകൃഷ്ണ രണ്ട് വര്‍ഷം മുന്‍പ് ബിജെപി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ശിരോവസ്ത്ര നിരോധനം നടപ്പാക്കാന്‍ മുന്നിലുണ്ടായിരുന്നു. ഇതാണ് വിവിധയിടങ്ങളില്‍ പ്രതിഷേധത്തിന് കാരണമായത്. കുന്താപുര ക്യാമ്പസില്‍ ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ത്ഥികളെ ബിജെ രാമകൃഷ്ണയുടെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു.

അന്ന് തന്റെ ക്യാബിനില്‍ നിന്ന് ഇറങ്ങി വന്നാണ് രാമകൃഷ്ണ കോളേജ് കവാടത്തിലെത്തിയ വിദ്യാര്‍ത്ഥികളെ തടഞ്ഞത്. ഹിജാബ് തങ്ങളുടെ അവകാശമാണെന്ന് അറിയിച്ച വിദ്യാര്‍ത്ഥികളോട് രാമകൃഷ്ണ തര്‍ക്കിക്കുകയും ചെയ്തിരുന്നു. കോളേജ് കമ്മിറ്റി ചെയര്‍മാനും ബിജെപി എംഎല്‍എയുമായ ഹലാദി ശ്രീനിവാസ ഷെട്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ ഇത് നടപ്പാക്കുന്നതെന്നും രാമകൃഷ്ണ പറഞ്ഞിരുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.