CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 50 Minutes 39 Seconds Ago
Breaking Now

മലപ്പുറത്ത് പ്രായപൂര്‍ത്തിയാവാത്ത രണ്ട് കുട്ടികള്‍ വീട്ടില്‍ മരിച്ചനിലയില്‍

വീടിനകത്ത് കഴിഞ്ഞ ദിവസം രാത്രിയാണ് ഇരുവരെയും ഒരു കയറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രായപൂര്‍ത്തിയാവാത്ത രണ്ട് ആദിവാസിക്കുട്ടികളെ വീടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി. മൂത്തേടം തിക്കടി ആദിവാസി നഗറിലെ ശ്യാംജില്‍ (17), കരുളായി കൊയപ്പാന്‍ വളവിലെ ഗോപിക (15) എന്നിവരാണു മരിച്ചത്.

കല്‍ക്കുളം തീക്കടി നഗറിലെ ശ്യാംജിത്തിന്റെ വീടിനകത്ത് കഴിഞ്ഞ ദിവസം രാത്രിയാണ് ഇരുവരെയും ഒരു കയറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

എടക്കര സിഐ എന്‍ബി ഷൈജുവിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ രാത്രി പത്തരയോടെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. രാവിലെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപ്രതിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കാരം നടത്തും. ഗോപികയുടെ പിതാവ് ഗോപി, മാതാവ് ചാത്തി. ശ്യാംജിത്തിന്റെ പിതാവ് ചാത്തന്‍, മാതാവ് ശാന്ത.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.