ജയിലില്‍ നിന്നും പുറത്തിറങ്ങിയ അഭയാര്‍ത്ഥി അപേക്ഷ തള്ളിയ ഇന്ത്യന്‍ അഭയാര്‍ത്ഥി 14 വയസ്സുള്ള പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കിയ ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കി. അനധികൃത അഭയാര്‍ത്ഥിയെ നാടുകടത്തുന്നതില്‍ ഹോം ഓഫീസ് പരാജയപ്പെട്ടതോടെയാണ് ഈ ദുരന്തം നേരിട്ടത്.
ഒരു വര്‍ഷം മുന്‍പ് പോലീസ് ഓഫര്‍മാര്‍ക്ക് നേരെ തുപ്പുകയും, മൂത്രമൊഴിക്കുകയും, വംശീയ അധിക്ഷേപം ചൊരിയുകയും ചെയ്തതിന് പുറമെ ഓഫീസര്‍മാരുടെ കുടുംബാംഗങ്ങളെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കുറ്റത്തിന് 14 മാസത്തെ ജയില്‍ശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങിയ 34-കാരന്‍ സാം ശര്‍മ്മയാണ് കുറ്റകൃത്യം നടത്തിയത്.
ജയിലില്‍ നിന്നും വിട്ടയച്ച ശേഷം ശര്‍മ്മയെ നാടുകടത്തുന്നതിന് പകരം തെരുവില്‍ സ്വതന്ത്രമായി റോന്ത്ചുറ്റാന്‍ അനുവദിക്കുകയായിരുന്നു. ഹോം ഓഫീസ് അധികൃതര്‍ക്ക് നാടുകടത്താന്‍ അവകാശമുള്ളപ്പോഴാണ് ഇതില്‍ വീഴ്ച വരുത്തിയത്. നാടുകടത്തുന്നതില്‍ ഹോം ഓഫീസ് കാലതാമസം വരുത്തിയതാണ് പ്രശ്‌നമായതെന്ന് പെര്‍ത്ത് ഷെരിഫ് കോടതിയില്‍ വ്യക്തമായി.
കഴിഞ്ഞ വര്‍ഷം മേയ് 26ന് ഡണ്‍ഡിയില്‍ ഒരു പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസ് തെളിഞ്ഞതോടെ മൂന്ന് വര്‍ഷത്തെ ശിക്ഷ കൂടി കോടതി ശര്‍മ്മയ്ക്ക് വിധിച്ചു. പെണ്‍കുട്ടിക്കും, മറ്റൊരു സ്ത്രീക്കും കഞ്ചാവ് കൊടുത്ത കുറ്റത്തിനും ഇയാള്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടുണ്ട്.