CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 18 Seconds Ago
Breaking Now

'ജോലിഭാരം അന്നയെ തളര്‍ത്തി; ജോലി ചെയ്തിരുന്നത് 18 മണിക്കൂര്‍ വരെ'; വെളിപ്പെടുത്തലുമായി സുഹൃത്ത്

അന്ന ശനി ,ഞായര്‍ ദിവസങ്ങളിലും അവധിയില്ലാതെ ജോലിയെടുത്തിരുന്നു. നാല് മണിക്കൂര്‍ മാത്രമായിരുന്നു അന്ന ഉറങ്ങിയിരുന്നത്.

അമിത ജോലിഭാരത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ച അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ വെളിപ്പെടുത്തലുമായി സുഹൃത്ത് ആന്‍മേരി. ജോലിഭാരം അന്നയെ തളര്‍ത്തിയിരുന്നുവെന്ന് ആന്‍ മേരി പറഞ്ഞു. 18 മണിക്കൂര്‍ വരെയാണ് ജോലി ചെയ്തിരുന്നത്. മരിക്കുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പ് അന്നയുമായി സംസാരിച്ചിരുന്നുവെന്ന് ആന്‍മേരി പറഞ്ഞു.

അന്ന ശനി ,ഞായര്‍ ദിവസങ്ങളിലും അവധിയില്ലാതെ ജോലിയെടുത്തിരുന്നു. നാല് മണിക്കൂര്‍ മാത്രമായിരുന്നു അന്ന ഉറങ്ങിയിരുന്നത്. ഓഗസ്റ്റില്‍ നാട്ടില്‍ വരാനിരിക്കെയായിരുന്നു മരണം. ഈ ജോലി തന്റെ അവസാനമായിരിക്കുമെന്ന് അന്ന പറഞ്ഞിരുന്നതായി ആന്‍ മേരി പറഞ്ഞു. തുടര്‍ച്ചയായി ജോലി ചെയ്യുന്ന രീതിയിലയിരുന്നു അന്ന ജോലിയെടുത്തിരുന്നു. ഇടവേളകളില്ലാതെയായിരുന്നു അന്ന തൊഴിലിടത്ത്. സന്തോഷിക്കാന്‍ മാത്രം അന്നയ്ക്ക് ഒന്നും ലഭിച്ചിട്ടില്ല. ജോലി നിര്‍ത്തുന്നുവെന്ന് പലരോടും അന്ന പറഞ്ഞിരുന്നതായി സുഹൃത്ത് പറയുന്നു. ഒട്ടും സഹിക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നു അവിടെയെന്ന് ആന്‍ മേരി പറയുന്നു.

അതേസമയം ഇവൈ കമ്പനിക്ക് അന്ന സെബാസ്റ്റ്യന്റെ മാതാവ് കത്ത് നല്‍കി. ജോലി സമയം നിജപ്പെടുത്തണമെന്നും മാനേജര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്. മറ്റൊരാള്‍ക്കും ആ അവസ്ഥ വരരുതെന്ന് കത്തില്‍ പറയുന്നു. മകളുടെ സംസ്‌കാരത്തിന് കമ്പനിയില്‍ നിന്ന് ഒരാള്‍ പോലും എത്തിയില്ലെന്ന് മാതാവ് ആന്‍ അഗസ്റ്റിന്‍ പറയുന്നു.

മകള്‍ക്ക് അവധി ലഭിക്കാറില്ലെന്ന് പിതാവ് പറഞ്ഞു. പരാതി അറിയിക്കാന്‍ സംവിധാനം ഇല്ലെന്ന് പിതാവ് ആരോപിച്ചു. ചെയര്‍മാന്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് പുനെയിലെ ഓഫിസിലെ ഉദ്യോഗസ്ഥര്‍ എത്തിയത്. കാര്യങ്ങള്‍ പരിശോധിക്കട്ടെയെന്ന് മാത്രമാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അന്വേഷണത്തെക്കുറിച്ചോ നടപടി സ്വീകരിക്കുമെന്നോ കമ്പനി പറഞ്ഞിട്ടില്ല. ഇനി ഒരു കുട്ടിക്കും ഈ സാഹചര്യം ഉണ്ടാകരുതെന്ന് പിതാവ് പറഞ്ഞു. ജൂലൈ 20 നായിരുന്നു കൊച്ചി കങ്ങരപ്പടി സ്വദേശിനിയായ 26 കാരി അന്ന സെബാസ്റ്റ്യന്‍ പേരയില്‍ ഹോസ്റ്റലില്‍ കുഴഞ്ഞുവീണ് മരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.