CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 25 Seconds Ago
Breaking Now

ഒരു ഭാഗത്ത് തലവേദന ഒഴിഞ്ഞപ്പോള്‍ മറുഭാഗത്ത് കുരുക്ക് മുറുക്കി ജിപിമാര്‍; കഴിഞ്ഞ ഒരു ദശകത്തിനിടെ ജിപിമാര്‍ പ്രവൃത്തിസമയം 10% കുറച്ചു; വെയ്റ്റിംഗ് ലിസ്റ്റ് കുതിച്ചുയരുമ്പോള്‍ പണികുറച്ച് ഡോക്ടര്‍മാര്‍ സ്വന്തം കാര്യം നോക്കുന്നു?

2022-ല്‍ ഡോക്ടര്‍മാര്‍ ആഴ്ചയില്‍ ശരാശരി 26 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നതായാണ് സര്‍വ്വെ കണ്ടെത്തിയത്

കഴിഞ്ഞ ഒരു ദശകത്തിനിടെ ജിപിമാരുടെ പ്രവര്‍ത്തനസമയം പത്ത് ശതമാനത്തിലേറെ കുറച്ചതായി കണ്ടെത്തല്‍. എന്‍എച്ച്എസ് രോഗികശുടെ എണ്ണമേറുകയും, കൂടുതല്‍ രോഗങ്ങള്‍ ബാധിക്കുകയും ചെയ്യുന്നതിനാല്‍ കാത്തിരിപ്പ് സമയം കുതിച്ചുയരുമ്പോള്‍ ഫാമിലി ഡോക്ടര്‍മാര്‍ സ്വന്തം ജോലി കുറയ്ക്കുന്നത്.

2022-ല്‍ ഡോക്ടര്‍മാര്‍ ആഴ്ചയില്‍ ശരാശരി 26 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നതായാണ് സര്‍വ്വെ കണ്ടെത്തിയത്. 2015-ല്‍ ഇത് 30 മണിക്കൂറായിരുന്നു. പാര്‍ട്ട്ടൈം ജിപിമാര്‍ ഉള്‍പ്പെടെയുള്ളവരെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഓവര്‍ടൈം കണക്കാക്കിയിട്ടില്ല.

അപ്പോയിന്റ്മെന്റ് മണിക്കൂറുകളില്‍ 2.7% കുറവ് രേഖപ്പെടുത്തിയപ്പോള്‍ പേഷ്യന്റ് ലിസ്റ്റ് ഒന്‍പത് ശതമാനം വര്‍ദ്ധിക്കുകയാണ് ചെയ്തത്. കൂടാതെ ദീര്‍ഘകാല രോഗങ്ങള്‍ ഉള്ളവരുടെ എണ്ണം 32 ശതമാനം വര്‍ദ്ധിക്കുകയും ചെയ്തു. 'ജിപിമാര്‍ക്ക് ദൈനംദിന സമ്മര്‍ദങ്ങള്‍ നേരിടാ താല്‍പര്യമില്ലാതിരിക്കുകയോ, തയ്യാറാകാതിരിക്കുകയോ ചെയ്യുന്നുവെന്ന ആശങ്കയാണുള്ളത്. കൂടാതെ നേരത്തെ വിരമിക്കല്‍ എടുക്കുന്നതും, പുതുതായി പരിശീലനം നേടിയ ജിപിമാരുടെ എണ്ണക്കുറവും, വിദേശ റിക്രൂട്ട്മെന്റിലെ കുറവും പ്രശ്നമാണ്', മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയിലെ ഡോ. റോസാ പാറിസി പറഞ്ഞു.

ജിപിമാര്‍ കൂടുതല്‍ കാലം ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കാനുള്ള ആനുകൂല്യങ്ങള്‍ നയങ്ങളില്‍ ഇടം പിടിക്കണമെന്ന് ഇവര്‍ വ്യക്തമാക്കി. 20 ശതമാനത്തോളം ആളുകള്‍ക്കും ജിപിമാരെ ലഭിക്കുന്നത് ബുദ്ധിമുട്ടായി മാറിയിട്ടുണ്ടെന്ന് മറ്റൊരു പോള്‍ വ്യക്തമാക്കി. ഇതിനിടെയാണ് തൊഴില്‍സമയം ചുരുക്കി ജിപിമാര്‍ സമരങ്ങള്‍ സംഘടിപ്പിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.