CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 23 Minutes 45 Seconds Ago
Breaking Now

പിന്നിലുള്ളവരെ കണ്ട് ഞെട്ടി ലേബര്‍; ഭരണപക്ഷത്തിന് തൊട്ടുപിന്നിലെത്തി റിഫോം യുകെ; വ്യത്യാസം കേവലം 1 പോയിന്റ് മാത്രം; അടുത്ത തെരഞ്ഞെടുപ്പില്‍ തിരിച്ചുവരവ് കൊതിച്ചിരിക്കുന്ന കണ്‍സര്‍വേറ്റീവുകളുടെ കണ്ണീര് വീഴ്ത്തി നിഗല്‍ ഫരാഗ് പ്രധാനമന്ത്രിയാകുമോ?

റിഫോം യുകെയ്ക്കായി എലണ്‍ മസ്‌ക് 100 മില്ല്യണ്‍ ഡോളര്‍ സംഭാവന ചെയ്യുമെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്

നിഗല്‍ ഫരാഗിനും, അദ്ദേഹത്തിന്റെ റിഫോം യുകെ പാര്‍ട്ടിക്കും ടെസ്ല മേധാവി എലണ്‍ മസ്‌ക് പിന്തുണ നല്‍കുന്നുണ്ട്. എന്ന് മാത്രമല്ല അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പ് ലേബര്‍ ഗവണ്‍മെന്റിനെ അസ്ഥിരപ്പെടുത്താന്‍ മസ്‌ക് പിന്നണിയില്‍ നിന്നും കളിക്കുന്നതായും ആരോപണമുണ്ട്. ഇതെല്ലാം വെറും കഥകള്‍ മാത്രമെന്ന് പറഞ്ഞ് തള്ളിയവര്‍ക്ക് മുന്നിലേക്കാണ് ഇപ്പോള്‍ ഒരു പുതിയ സര്‍വ്വെ ഫലം വന്നിറങ്ങുന്നത്. 

ലേബര്‍ ഗവണ്‍മെന്റിന് തൊട്ടുപിന്നില്‍ കേവലം 1 പോയിന്റ് മാത്രം വ്യത്യാസത്തില്‍ റിഫോം യുകെ എത്തിച്ചേര്‍ന്നിരിക്കുന്നുവെന്നാണ് സര്‍വ്വെ. ഇതോടെ അടുത്ത തെരഞ്ഞെടുപ്പില്‍ നം.10-ലേക്ക് നിഗല്‍ ഫരാഗ് എത്തിച്ചേരുന്നത് നടക്കുന്ന സ്വപ്‌നമായി മാറിയിരിക്കുകയാണ്. സ്‌കൈ ന്യൂസ് യുഗോവ് വഴി നടത്തിയ സര്‍വ്വെയിലാണ് റിഫോം യുകെയ്ക്ക് 24 ശതമാനവും, ലേബറിന് 25 ശതമാനവും പിന്തുണയുള്ളതായി കണ്ടെത്തിയത്. 

2024 യുകെ തെരഞ്ഞെടുപ്പ് വിജയിക്കുമ്പോള്‍ ഉണ്ടായിരുന്ന പോയിന്റില്‍ നിന്നും ലേബര്‍ 9 ശതമാനം താഴേക്ക് പോയിട്ടുണ്ട്. കണ്‍സര്‍വേറ്റീവുകള്‍ 22 ശതമാനവുമായി മൂന്നാം സ്ഥാനത്താണ്. ഇതോടെ ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ ത്രികക്ഷി പാര്‍ട്ടികളുടെ പോരാട്ടത്തിനാണ് വഴിയൊരുങ്ങുന്നത്. 

റിഫോം യുകെയ്ക്കായി എലണ്‍ മസ്‌ക് 100 മില്ല്യണ്‍ ഡോളര്‍ സംഭാവന ചെയ്യുമെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഫരാഗിന് ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ അസാധാരണ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് മസ്‌ക് അഭിപ്രായപ്പെടുകയും ചെയ്തു. 2024 മാര്‍ച്ചില്‍ 14 ശതമാനത്തില്‍ എത്തിയതായിരുന്നു റിഫോം യുകെയുടെ ഇതിന് മുന്‍പുള്ള ഉയര്‍ന്ന ജനപ്രീതി. 




കൂടുതല്‍വാര്‍ത്തകള്‍.