15 വര്‍ഷത്തിനിടെ ഏറ്റവും തണുപ്പേറിയ ജനുവരിയിലെ രാത്രിയെ അതിജീവിച്ച് ബ്രിട്ടന്‍. ഇതിനിടെ തണുപ്പ് രൂക്ഷമായ സാഹചര്യത്തില്‍ ദേശീയ ഊര്‍ജ്ജ ക്ഷാമം നേരിടുമെന്ന ആശങ്കയാണ് ശക്തമാകുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ഗ്യാസ് മേധാവികള്‍ വ്യക്തമാക്കി.
രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളും ചൊവ്വാഴ്ച വരെ കൊടും തണുപ്പില്‍ തന്നെ തുടരുമെന്നാണ് വ്യക്തമാകുന്നത്. അതിനാല്‍ ഈ ദിവസം വരെ തണുപ്പ് കാലാവസ്ഥാ ആരോഗ്യ മുന്നറിയിപ്പുകള്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി സ്‌കോട്ടിഷ് ഹൈലാന്‍ഡ്‌സിലെ ആള്‍ട്ട്‌നഹാരയില്‍ -18.9 സെല്‍ഷ്യസ് രേഖപ്പെടുത്തിയതാണ് ഏറ്റവും തണുപ്പേറിയ കാലാവസ്ഥ.
കംബ്രിയയിലെ ഷാപില്‍ -11 സെല്‍ഷ്യസ് രേഖപ്പെടുത്തിയപ്പോള്‍ ഹീത്രൂ വിമാനത്താവളത്തില്‍ -5 സെല്‍ഷ്യസ് താപനിലയാണ് നേരിട്ടത്. വര്‍ഷത്തിലെ ഈ സമയത്ത് ഇംഗ്ലണ്ടില്‍ രേഖപ്പെടുത്തുന്ന ശരാശരി താപനില 1.5 സെല്‍ഷ്യസ് മുതല്‍ 1.6 സെല്‍ഷ്യസ് വരെയാണ്. ഫ്രീസിംഗ് കാലാവസ്ഥയില്‍ ഉടനീളം പിടിച്ചുനില്‍ക്കാന്‍ ആവശ്യമായ ഗ്യാസ് സ്റ്റോക്കുണ്ടെന്ന് നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റര്‍ നാഷണല്‍ ഗ്യാസ് വ്യക്തമാക്കി. സ്റ്റോക്ക് ആശങ്കപ്പെടുത്തുന്ന വിധം താഴ്ന്നതായി കഴിഞ്ഞ ആഴ്ച മുന്നറിയിപ്പുണ്ടായിരുന്നു.
എന്നാല്‍ ബ്രിട്ടനിലെ എട്ട് പ്രധാന ഗ്യാസ് സ്റ്റോറേജ് സൈറ്റിലും സ്ഥിതി ആരോഗ്യകരമാണെന്ന് വക്താവ് പറഞ്ഞു. ഒരാഴ്ച ഉപയോഗിക്കാനുള്ള ഗ്യാസ് മാത്രമാണ് യുകെയുടെ ശേഖരത്തിലുള്ളതെന്ന് വെള്ളിയാഴ്ച എനര്‍ജി വമ്പന്‍ സെന്‍ട്രിക ആശങ്ക രേഖപ്പെടുത്തിയിരുന്നു. തണുപ്പ് കാലാവസ്ഥ നീണ്ട് നില്‍ക്കുന്നത് യുകെയുടെ എനര്‍ജി ശേഖരത്തില്‍ കാര്യമായ സമ്മര്‍ദം സൃഷ്ടിക്കുന്നുണ്ട്.