ബ്രിട്ടീഷ് പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന പാകിസ്ഥാനി വംശജരെ കുറ്റപ്പെടുത്താന്‍ പോലും ഭയപ്പെടുന്ന വിധത്തിലാണ് ലേബര്‍ ഗവണ്‍മെന്റിന്റെ നില്‍പ്പ്. ഒരു വിഭാഗത്തെ വംശീയമായി ഒറ്റപ്പെടുത്തുമെന്നാണ് ഇതിന് പറയുന്ന ന്യായം. എന്നാല്‍ ഏഷ്യന്‍ വംശജരെന്ന് ആകമാനം വിളിച്ച് ആക്ഷേപിക്കുന്നത് മറ്റുള്ളവര്‍ക്ക് അപമാനമാണെന്ന വിഷയത്തില്‍ ലേബര്‍ മന്ത്രിമാര്‍ക്ക് മറുപടിയില്ല.
ഈ ഘട്ടത്തിലാണ് ലൈംഗിക ചൂഷണ കുറ്റവാളികളെ ബ്രിട്ടനില്‍ നിന്നും തിരികെ സ്വീകരിക്കാന്‍ തയ്യാറാകാത്ത പാകിസ്ഥാന് നല്‍കുന്ന ധനസഹായവും നിര്‍ത്താലക്കണമെന്ന് ആവശ്യം ഉയരുന്നത്. ഡസന്‍ കണക്കിന് വെള്ളക്കാരായ ചെറിയ പെണ്‍കുട്ടികളെ ചൂഷണത്തിന് വിധേയമാക്കിയ ശേഷവും റോച്ച്‌ഡേലിലും, മറ്റിടങ്ങളില്‍ നിന്നുമുള്ള ഗ്രൂമിംഗ് ഗ്യാംഗ് നേതാക്കളെ നാടുകടത്താന്‍ സാധിക്കുന്നില്ല. ഇസ്ലാമാബാദ് ഇവരെ സ്വീകരിക്കാന്‍ തയ്യാറാകാത്തതാണ് ഇതിന് കാരണം.
ക്രിമിനലുകളെ സ്വന്തം നാട്ടിലേക്ക് ഏകപക്ഷീയമായി തിരിച്ചയയ്ക്കാന്‍ കഴിയില്ലെങ്കിലും ഓരോ വര്‍ഷവും യുകെയില്‍ നിന്നും മില്ല്യണ്‍ കണക്കിന് പൗണ്ടാണ് പാകിസ്ഥാന്‍ ധനസഹായം വാങ്ങുന്നത്. കഴിഞ്ഞ ഒരു ദശകത്തിനിടെ 1 ബില്ല്യണ്‍ പൗണ്ടിലേറെയാണ് ഇവര്‍ കൈപ്പറ്റിയത്. ഈ സാഹചര്യത്തില്‍ ധനസഹായം നിര്‍ത്തിവെയ്ക്കാനും, വിസാ വിലക്ക് ഏര്‍പ്പെടുത്തിയും പാകിസ്ഥാനെ കൊണ്ട് സഹകരിപ്പിക്കാന്‍ നിര്‍ബന്ധിപ്പിക്കേണ്ടതെന്ന് മുന്‍ ഇമിഗ്രേഷന്‍ മന്ത്രി റോബര്‍ട്ട് ജെന്റിക്ക് ആവശ്യപ്പെടുന്നത്.
'നമ്മുടെ ഉദാരമനസ്‌കതയെ പാകിസ്ഥാന്‍ ചൂഷണം ചെയ്യുകയാണ്. ഇതിന് പകരമായി ഗവണ്‍മെന്റ് ഒന്നും ചെയ്യുന്നില്ലെന്നത് ഭ്രാന്താണ്. ഇരട്ട പൗരത്വമുള്ള ക്രിമിനലുകളുടെ യുകെ പൗരത്വം റദ്ദാക്കി രാജ്യത്ത് നിന്നും പുറത്താക്കണം. ഇവരെ തിരിച്ച് ബ്രിട്ടീഷ് മണ്ണില്‍ കാലുകുത്താന്‍ അനുവദിക്കരുത്', റോബര്‍ട്ട് ജെന്റിക്ക് ആവശ്യപ്പെട്ടു.