CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 43 Seconds Ago
Breaking Now

മയക്കുമരുന്ന് കൊടുത്ത് കൂട്ടബലാത്സംഗം, ജീവനോടെ കത്തിക്കല്‍; യുകെയില്‍ പാകിസ്ഥാനി വംശജരായ പീഡകര്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ കേട്ട് വിറങ്ങലിച്ച് നാട്; 11 വയസ്സ് വരെ പ്രായമുള്ള കുട്ടികളെ പ്രണയിച്ച് വലയിലാക്കിയ ശേഷം പലര്‍ക്ക് കൈമാറി ബലാത്സംഗം

10 വയസ്സ് വരെ പ്രായമുള്ള ചെറിയ പെണ്‍കുട്ടികള്‍ പോലും ഇവരുടെ ഇരകളായി

13 വയസ്സ് മുതല്‍ 15 വയസ്സ് വരെ ബലാത്സംഗത്തിന് ഇരയാകുകയും, തന്റെ അമ്മയെ അക്രമികള്‍ ബലാത്സംഗം ചെയ്യുമെന്നും ഭയന്ന പെണ്‍കുട്ടി. ബലാത്സംഗത്തിന് ഇരയാക്കുമ്പോള്‍ ഏത് നിമിഷവും വെടിയുണ്ട തലയില്‍ കയറുമെന്ന് ഭീഷണി നേരിട്ട പെണ്‍കുട്ടി. ചുറ്റിക കൊണ്ട് അടി നേരിടുകയും, ബലാത്സംഗത്തിന് ഇരയാകുകയും ചെയ്ത മറ്റൊരു പെണ്‍കുട്ടി. യുകെയില്‍ റോത്തര്‍ഹാമിലും, ഓള്‍ഡാമിലും, മറ്റ് പ്രദേശങ്ങളിലും പാകിസ്ഥാനി വംശജര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ പെണ്‍കുട്ടികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളില്‍ ചിലതാണ് ഇത്. 

ഇപ്പോള്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന് എതിരായി ടെസ്ല മേധാവി എലണ്‍ മസ്‌ക് നടത്തുന്ന പരാമര്‍ശങ്ങളുടെ പ്രധാന കാരണവും ഇതാണ്. 90-കള്‍ മുതല്‍ യുകെയില്‍ പീഡക സംഘങ്ങള്‍ നടത്തിയ ക്രൂരതകളുടെ ഞെട്ടിക്കുന്ന കഥകള്‍ കേട്ടിടും ഇതേക്കുറിച്ച് ഒരു അന്വേഷണം വേണ്ടെന്ന ലേബര്‍ നിലപാടാണ് വിമര്‍ശനങ്ങള്‍ക്ക് പ്രധാന കാരണം. 

പാകിസ്ഥാനി മുസ്ലീം യുവാക്കളുമായി ചങ്ങാത്തത്തിലാകുന്ന വെള്ളക്കാരായ പെണ്‍കുട്ടികള്‍ പിന്നീട് പ്രായം കൂടിയ ആളുകള്‍ക്ക് കൈമാറ്റം ചെയ്യപ്പെടുകയും, ക്രൂരതകള്‍ക്ക് ഇരയാകുകയും ചെയ്യുന്നതാണ് രീതി. കൂട്ടബലാത്സംഗങ്ങളും, മറ്റ് പല തരത്തിലുള്ള പീഡനങ്ങളുമാണ് ഗ്രൂമിംഗ് ഗ്യാംഗുകള്‍ നടപ്പിലാക്കിയത്. 

10 വയസ്സ് വരെ പ്രായമുള്ള ചെറിയ പെണ്‍കുട്ടികള്‍ പോലും ഇവരുടെ ഇരകളായി. ഈ കുട്ടികളെ പ്രണയിച്ച് വലയിലാക്കിയ ശേഷം പ്രായമായ ആളുകളുടെ നിയന്ത്രണത്തിലേക്ക് മാറ്റുകയും, പിന്നീട് ഇവരുടെ ബന്ധുക്കളും, സുഹൃത്തുക്കളും വരെ ഉപയോഗിക്കുന്ന രീതിയിലേക്ക് മാറുകയുമാണ് ചെയ്യുന്നത്. ഈ ചൂഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും സാംസ്‌കാരിക ആഘാതം സൃഷ്ടിക്കുമെന്ന് ഭയന്ന് അധികൃതര്‍ നടപടിയെടുത്തില്ലെന്നതാണ് ഞെട്ടിക്കുന്ന വിഷയം. 

പ്രധാനമായും പാകിസ്ഥാനി വംശജരാണ് ക്രൂരത നടത്തിയത്. സംഭവത്തില്‍ രാജ്യം ഉടനീളം അന്വേഷണം നടത്തണമെന്നാണ് ഇപ്പോള്‍ ആവശ്യം ഉയരുന്നത്. എന്നാല്‍ ലേബര്‍ ഗവണ്‍മെന്റ് ഈ ആവശ്യം നിരാകരിക്കുകയും, ഇത്തരമൊരു ആവശ്യത്തിന്മേല്‍ പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടത്തി തള്ളുകയും ചെയ്തത് രോഷം ഉയര്‍ത്തുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.