CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Minutes 51 Seconds Ago
Breaking Now

മാഞ്ചസ്റ്ററില്‍ മരണമടഞ്ഞ പ്രദീപ് നായകര്‍ക്ക് ഇന്ന് പ്രിയപ്പെട്ടവര്‍ വിടയേകും ; രാവിലെ 10.45 മുതല്‍ ചടങ്ങുകള്‍

12.45 ന് ആള്‍ട്രിഗാം ക്രിമറ്റോറിയത്തില്‍ മൃതദേഹം സംസ്‌കരിക്കും.

മാഞ്ചസ്റ്ററിലെ ഫ്‌ളാറ്റിലെ സ്റ്റെയര്‍കെയ്‌സ് നിന്ന് ഇറങ്ങവേ കുഴഞ്ഞു വീണു മരിച്ച പ്രദീപ് നായരുടെ പൊതുദര്‍ശനവും സംസ്‌കാരവും ഇന്ന് നടക്കും.രാവിലെ 10.45 മുതല്‍ 11.45 വരെ സെന്റ് മാര്‍ട്ടിന്‍സ് ചര്‍ച്ച് ഹാളിലാണ് പൊതുദര്‍ശനം നടക്കുക. തുടര്‍ന്ന് 12.45 ന് ആള്‍ട്രിഗാം ക്രിമറ്റോറിയത്തില്‍  മൃതദേഹം സംസ്‌കരിക്കും. ചടങ്ങുകളുടെ ലൈവ് സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.

പ്രദീപിനെ അവസാനമായി ഒരു നോക്ക് കാണാനായി എത്തുന്നവര്‍ പൂക്കള്‍ക്ക് പകരമായി ഹാളില്‍ വച്ചിട്ടുള്ള സത്യസായി ബാബ ഓര്‍ഫനേജ് തിരുവനന്തപുരത്തിനായി ചാരിറ്റി കളക്ഷന്‍ ബോക്സില്‍ നിങ്ങളുടെ ഇഷ്ട തുക നിക്ഷേപിക്കാം.

ഗ്രേയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യുണിറ്റി അംഗമായിരുന്ന പ്രദീപിന്റെ കുടുംബത്തിനെ  സമാജ അംഗങ്ങള്‍ അനുശോചനം അറിയിച്ചു. കുടുംബാങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേര്‍ന്ന് സമാജ അംഗങ്ങള്‍ കുടുംബത്തോടൊപ്പം ഉണ്ട്. കൂടാതെ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറള്‍ അസോസിയേഷന്‍, റ്റിംബര്‍ലി ഈസ്റ്റ് മലയാളി അസോസിയേഷന്‍, നാഷണല്‍ കൗണ്‍സില്‍ ഓഫ് ഹിന്ദു ഹെറിറ്റേജ്  പ്രതിനിധികളും കുടുംബത്തെ ആശ്വസിപ്പിച്ച് ഒപ്പമുണ്ട്.

സെപ്റ്റംബര്‍ ഏഴാം തീയതി രാത്രിയായിരുന്നു കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ പ്രദീപ് നായരുടെ (49) മരണം സംഭവിച്ചത്. ഫ്ലാറ്റില്‍ താമസിച്ചിരുന്ന പ്രദീപിന് മുകള്‍ നിലയിലെ കുത്തനെയുള്ള പടികള്‍ ഇറങ്ങവേ കാല്‍ തെന്നി താഴെ വീഴുക ആയിരുന്നു എന്ന് പറയപ്പെടുന്നു. വീഴ്ചയില്‍ തല ഇടിച്ചതാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

പ്രദീപ് വീണതിനെ തുടര്‍ന്ന് കൂടെ താമസിച്ചിരുന്നവര്‍ പാരാമെഡിക്‌സിനേയും പോലീസിനെയും അടിയന്തിരമായി വിവരം അറിയിക്കുക ആയിരുന്നു. രാത്രി പത്തുമണിയോടെയാണ് സംഭവം എന്ന് കൂടെയുള്ളവര്‍ പറയുന്നു.

അവധി കഴിഞ്ഞു യുകെയിലേക്ക് മടങ്ങാന്‍ പ്രദീപിന്റെ ഭാര്യയും മക്കളും കൊച്ചി എയര്‍പോര്‍ട്ടില്‍ നില്‍ക്കുമ്പോളാണ് ദാരുണമായ വിവരം എത്തിയത്. മാഞ്ചസ്റ്റര്‍ ഹിന്ദു സമാജത്തിന്റെ സജീവ പ്രവര്‍ത്തകനായ പ്രദീപ് ആദ്യകാല മലയാളി കുടിയേറ്റത്തിലെ അംഗം കൂടിയാണ്. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ചെക് ഇന്‍ സര്‍വീസില്‍ ജോലി ചെയ്തിരുന്ന പ്രദീപ് ഏതാനും നാളുകളായി കാര്‍ പാര്‍ക്ക്  സെക്യൂരിറ്റി വിഭാഗത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. കേരള പൊലീസിലെ ജോലി ഉപേക്ഷിച്ചാണ് പ്രദീപ് യുകെയില്‍ എത്തിയത്.

 

 

 

സ്ഥലം

 

St Martins Church, Blackcarr Road

Wythenshawe, Manchester M23 1LX

 

 

 

ക്രിമറ്റോറിയം

 

Whitehouse Ln, Dunham Massey, Altrincham WA14 5RH.




കൂടുതല്‍വാര്‍ത്തകള്‍.