ഇപ്‌സ്വിച്ച്: ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ അസ്സോസ്സിയേഷനുകളില്‍ ഒന്നായ കേരളാ കള്‍ച്ചറല്‍ ആസ്സോസിയേഷന്റെ നേതൃത്വത്തില്‍ ഇപ്‌സ്വിച്ചിലെ മലയാളി കുടുംബങ്ങള്‍ക്കായി സംഘടിപ്പിച്ച ഓണാഘോഷം ഗൃഹാതുര സ്മരണകളുണര്‍ത്തുന്നതായി. മനോഹരമായ പൂക്കളവും, തൂശനിലയില്‍ വിളമ്പിയ 26 വിഭവങ്ങളടങ്ങിയ ഓണസദ്യയും, ആകര്‍ഷകമായ പുലിക്കളിയോടൊപ്പം, വര്‍ണ്ണാഭമായ ഘോഷയാത്രയും, വാശിയേറിയ വടംവലിയും, കലാവിരുന്നും, ഊഞ്ഞാലാട്ടവും അടക്കം ഗൃഹാതുരത്വ സ്മരണകള്‍ ഉണര്‍ത്തിയ തകര്‍പ്പന്‍ ഓണാഘോഷമാണ് ഇപ്‌സ്വിച്ചിലെ മലയാളികള്‍ ആസ്വദിച്ചത്. ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ മുഖ്യ ആകര്‍ഷകമായ ഊഞ്ഞാലാട്ടം പ്രായഭേദമന്യേ ഏവരും ഏറെ ആസ്വദിച്ചു.
താളമേളങ്ങളുടേയും, പുലിക്കളിയുടേയും,താലപ്പൊലിയുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ അലംകൃത വീഥിയിലൂടെ മഹാബലിയെ വരവേറ്റു നടത്തിയ പ്രൗഢഗംഭീരമായ ഓണം ഘോഷയാത്രയും, തുടര്‍ന്ന് നടന്ന വാശിയേറിയ വടംവലി മത്സരവും, തിരുവാതിരയും അഘോഷത്തിനു മാറ്റ് കൂട്ടി. നന്ദന്‍ ശൈലിയില്‍ തൂശനിലയില്‍ തന്നെ വിളമ്പിയ രണ്ട് തരം പായസമടക്കം ഇരുപത്തിയാറ് കൂട്ടം വിഭവങ്ങള്‍ അടങ്ങിയ ഓണസദ്യ ആഘോഷത്തിലെ ഹൈലൈറ്റായി. കാണികളെ ആവോളം രസിപ്പിച്ച മലയാളി 'മാരന്‍ - മങ്ക' മത്സരത്തില്‍ പ്രായഭേദമന്യേ ആളുകള്‍ പങ്കുചേര്‍ന്നു.
കെസിഎയുടെ ഓണാഘോഷത്തില്‍ ഇപ്‌സ്വിച്ച് മേയര്‍ കൗണ്‍സിലര്‍ കെ. ഇളവളകന്‍ മുഖ്യാതിഥിയായി. ഘോഷയാത്രയും തിരുവാതിരയും ഓണപ്പൂക്കളവും ആസ്വദിച്ച മേയര്‍ തൂശനിലയില്‍ ഓണസദ്യയും കഴിച്ചാണ് മടങ്ങിയത്. കെസിഎയിലെ കുട്ടികളുടെ ആകര്‍ഷകമായ കലാപരിപാടികളോടൊപ്പം, യുവഗായകരായ ഹരിഗോവിന്ദും രജിതയും ചേര്‍ന്നൊരുക്കിയ 'സംഗീത വിരുന്നും' പരിപാടിക്ക് മിഴിവേകി.
കെസിഎ പ്രസിഡന്റ് വിനോദ് ജോസ്, വൈസ് പ്രസിഡന്റ് ഡെറിക്, സെക്രട്ടറി ജിജു ജേക്കബ്, ജോയിന്‍ സെക്രെട്ടറി വിത്സന്‍, ട്രഷറര്‍ നജിം, പിആര്‍ഓ സാം ജോണ്‍ എന്നിവര്‍ ഓണാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Appachan Kannanchira