CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 51 Minutes 45 Seconds Ago
Breaking Now

ലെബനനില്‍ കരയുദ്ധം ആരംഭിച്ച് ഇസ്രയേല്‍ ; സൈന്യം അതിര്‍ത്തി കടന്നു ; ഹിസ്ബുള്ള കേന്ദ്രങ്ങള്‍ മാത്രം ലക്ഷ്യം വച്ചുള്ള ആക്രമണമെന്ന് ഇസ്രയേല്‍ പ്രതിരോധ സേന

ബെയ്‌റൂട്ടിലടക്കം ഇസ്രയേലിന്റെ വ്യോമാക്രമണം രൂക്ഷമാണ്

ലെബനനില്‍ കരയുദ്ധം ആരംഭിച്ച് ഇസ്രയേല്‍. അതിര്‍ത്തി കടന്ന് സൈന്യം ലെബനനുള്ളിലെത്തി. ഹിസ്ബുല്ല കേന്ദ്രങ്ങള്‍ മാത്രം ലക്ഷ്യമിട്ടുള്ള 'പരിമിതമായ' ആക്രമണമെന്ന് ഇസ്രയേല്‍ പ്രതിരോധ സേന വ്യക്തമാക്കി.

ഇറാന്‍ തിരിച്ചടിക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് അമേരിക്കന്‍ സൈനികര്‍ പശ്ചിമേഷ്യയില്‍ എത്തുമെന്ന് പെന്റഗണ്‍ വ്യക്തമാക്കി. ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള കരയുദ്ധം ആരംഭിക്കുമെന്ന് ഇസ്രയേല്‍ അമേരിക്കയെ അറിയിച്ചു.

ഇസ്രയേലുമായി കരയുദ്ധത്തിന് തയ്യാറാണെന്ന് ഹിസ്ബുള്ളയും പ്രഖ്യാപിച്ചു. ഇസ്രയേലിന്റെ അധിനിവേശത്തെ ചെറുക്കാന്‍ ഒരുങ്ങിയെന്നും യുദ്ധം ദീര്‍ഘകാലം നീണ്ടേക്കുമെന്നും ഹിസ്ബുള്ളയുടെ ഇടക്കാല മേധാവി നയീം കാസിം മുന്നറിയിപ്പ് നല്‍കി.ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ള കൊല്ലപ്പെട്ടതിന് ശേഷം ആദ്യമായാണ് ഒരു മുതിര്‍ന്ന അംഗം പരസ്യ പ്രതികരണം നടത്തുന്നത്.

ബെയ്‌റൂട്ടിലടക്കം ഇസ്രയേലിന്റെ വ്യോമാക്രമണം രൂക്ഷമാണ്. ഞായറാഴ്ച മാത്രം 100-ലധികം പേര്‍ കൊല്ലപ്പെട്ടു. ഇതിനിടെ, ലെബനനിലെ വിവിധ വിദേശ എംബസികള്‍ ജീവനക്കാരെ ഒഴിപ്പിച്ചുതുടങ്ങി.

 




കൂടുതല്‍വാര്‍ത്തകള്‍.