CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 40 Minutes 28 Seconds Ago
Breaking Now

'ഇന്ത്യ ഔട്ട്' പ്രചരണം തിരിച്ചടിച്ചു ; ഒടുവില്‍ ഇന്ത്യയുമായി കൂട്ടുകൂടി നേട്ടമുണ്ടാക്കാന്‍ മാലിദ്വീപ്

ദ്രൗപതി മുര്‍മുവിന്റെ ഔദ്യോഗിക ക്ഷണപ്രകാരമാണ് മൊയിസുവിന്റെ ഇന്ത്യാ സന്ദര്‍ശനം.

മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയിസുവും ഭാര്യ സാജിദ മുഹമ്മദും ഇന്ത്യയില്‍. പ്രസിഡന്റ് പദവി ഏറ്റെടുത്തശേഷമായുള്ള മൊഹമ്മദന്റൈ ഇന്ത്യയിലെ ആദ്യ ഉഭയകക്ഷി സന്ദര്‍ശനമാണിത്. ഇന്നു മുതല്‍ പത്തുവരെയുള്ള ദിവസങ്ങളില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി മൊയിസു കൂടിക്കാഴ്ച നടത്തും.

ദ്രൗപതി മുര്‍മുവിന്റെ ഔദ്യോഗിക ക്ഷണപ്രകാരമാണ് മൊയിസുവിന്റെ ഇന്ത്യാ സന്ദര്‍ശനം. എത്രയും വേഗം ഇന്ത്യ സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്നതായി ന്യൂയോര്‍ക്കില്‍ നടന്ന 79-ാമത് യുഎന്‍ ജനറല്‍ അസംബ്ലിയില്‍െേ ദഹം വ്യക്തമാക്കിയിരുന്നു.

നെരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മൊയ്‌സു ഈ വര്‍ഷം ജൂണില്‍ ഇന്ത്യയിലെത്തിയിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് 'ഇന്ത്യ ഔട്ട്' എന്ന രീതിയായിരുന്നു മൊയിസു സ്വീകരിച്ചിരുന്നത്. ഇന്ത്യന്‍ സൈനികരെ രാജ്യത്ത് നിന്ന് നീക്കം ചെയ്യുക എന്നത് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പ്രധാന തെരഞ്ഞെടുപ്പ് നയമായിരുന്നു.

എന്നാല്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇന്ത്യയുമായി നഷ്ടപ്പെട്ട ബന്ധം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് മാലദ്വീപ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. മാലദ്വീപിലും പരിസരത്തുമായി തമ്പടിച്ചിരിക്കുന്ന എല്ലാ സൈന്യങ്ങളെക്കൊണ്ടും ബുദ്ധിമുട്ടിയിട്ടുണ്ടെന്നും ഇന്ത്യയടക്കം ഒരു രാജ്യത്തേയും പ്രത്യേകമായി ഉദ്ദേശിച്ചായിരുന്നില്ല തന്റെ നിലപാടെന്നും മുയിസു കഴിഞ്ഞ മാസം യു.എന്നില്‍ പറഞ്ഞിരുന്നു. ചൈന അനുകൂല നിലപാടുള്ള സര്‍ക്കാരാണ് മൊയ്‌സുവിന്റേത്. അതിനാല്‍ തന്നെ കഴിഞ്ഞ വര്‍ഷം അവസാനം മൊഹമ്മദ് മൊയ്‌സു പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ മാലദ്വീപുമായുള്ള ഇന്ത്യയുടെ ബന്ധത്തില്‍ വിള്ളലുണ്ടായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.