CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 11 Minutes 50 Seconds Ago
Breaking Now

തണുത്തുറയും വീക്കെന്‍ഡ്; സതേണ്‍ ഇംഗ്ലണ്ട് ഒഴികെയുള്ള ഭാഗങ്ങളില്‍ തണുപ്പേറും; സ്‌കോട്ട്‌ലണ്ടിലെ ചില ഭാഗങ്ങള്‍ പൂജ്യത്തിന് താഴേക്ക്; താപനില കുറഞ്ഞ് വരുന്നതിനാല്‍ തണുപ്പില്‍ നിന്നും രക്ഷപ്പെടാന്‍ വസ്ത്രങ്ങള്‍ റെഡിയാക്കാം!

ഉച്ചതിരിഞ്ഞ് മഴ നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഭാഗങ്ങളിലേക്ക് നീങ്ങും

യുകെയില്‍ കാലാവസ്ഥ തണുപ്പിലേക്ക്. ആര്‍ട്ടിക്ക് കാറ്റ് വീശിയതോടെയാണ് ഇംഗ്ലണ്ടിലെ മിക്ക മേഖലകളും തണുപ്പിലേക്ക് മാറുന്നത്. സതേണ്‍ ഇംഗ്ലണ്ട് മാത്രമാകും ഈ താപനില കുറയുന്നതില്‍ നിന്നും തല്‍ക്കാലത്തേക്ക് രക്ഷപ്പെട്ട് നില്‍ക്കുക. 

ഇതോടെ വീക്കെന്‍ഡ് തണുത്തുറഞ്ഞതായി മാറുമെന്ന് മെറ്റ് ഓഫീസ് വ്യക്തമാക്കി. തണുത്ത കാറ്റും ഇതിന് അകമ്പടിയേകും. വരും ദിവസങ്ങളില്‍ കൂടുതല്‍ ശൈത്യകാല കാലാവസ്ഥകളും, സാഹചര്യങ്ങള്‍ രൂപപ്പെടുന്നതോടെ ജനങ്ങള്‍ക്ക് ഇതില്‍ നിന്നും രക്ഷനേടാന്‍ കട്ടിയേറിയ കോട്ടുകളുടെ ആവശ്യം വരുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. UK Cold Weather & Global Warming Explained | Carbon Copy

ശനിയാഴ്ച വീക്കെന്‍ഡിലെ ഏറ്റവും ഈര്‍പ്പമേറിയ ദിനം കൂടിയായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌കോട്ട്‌ലണ്ടിലും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലും ഇത് സവിശേഷമാകും. ഉച്ചതിരിഞ്ഞ് മഴ നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഭാഗങ്ങളിലേക്ക് നീങ്ങും. മഴയും, വെയിലും മറ്റ് ഭാഗങ്ങളില്‍ മാറിമാറി ലഭിക്കും.

ശനിയാഴ്ച സ്‌കോട്ട്‌ലണ്ടിലെ ഭാഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന താപനില 7, 8 സെല്‍ഷ്യസ് വരെയും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലും, നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലും 12 സെല്‍ഷ്യസ് വരെയും, സതേണ്‍ ഇംഗ്ലണ്ടില്‍ 16 സെല്‍ഷ്യസ് വരെയും ഉയര്‍ന്ന താപനില രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.