CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 7 Minutes 55 Seconds Ago
Breaking Now

ലേബര്‍ ഭയപ്പെടുത്തല്‍ തുടരട്ടെ, വളര്‍ച്ചയുടെ പാതയിലേക്ക് തിരിച്ചെത്തി യുകെ സമ്പദ് വ്യവസ്ഥ; ജിഡിപി 0.2% വളര്‍ന്നു; ജൂണ്‍, ജൂലൈ മാസങ്ങളില്‍ സംപൂജ്യമായ ശേഷം രാജ്യത്തിന്റെ തിരിച്ചുവരവ്

ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് ഈ വാര്‍ത്ത ആശ്വാസം നല്‍കുന്നില്ല

ലേബര്‍ ഗവണ്‍മെന്റ് അധികാരത്തില്‍ എത്തിയത് മുതല്‍ യുകെ സമ്പദ് വ്യവസ്ഥയെ കുറിച്ച് ശുഭകരമായ വാര്‍ത്തകളൊന്നും പങ്കുവെയ്ക്കുന്നില്ല. എല്ലാ മേഖലയിലും പ്രതിസന്ധിയെന്നാണ് മന്ത്രിമാര്‍ പറഞ്ഞുനടക്കുന്നത്. എന്നാല്‍ ഇതിന് പിന്നില്‍ ബജറ്റില്‍ നികുതി കൂട്ടാനുള്ള ഒരുക്കമാണെന്ന് ടോറികളും തിരിച്ചടിക്കുന്നു. 

ഈ ഘട്ടത്തിലാണ് പ്രവചനങ്ങള്‍ അസ്ഥാനത്താക്കി യുകെ സമ്പദ് വ്യവസ്ഥ വളര്‍ച്ചയുടെ പാതയിലേക്ക് തിരിച്ചെത്തിയത്. രണ്ട് മാസം തുടര്‍ച്ചയായി സ്തംഭിച്ച ശേഷമാണ് പുതിയ ഔദ്യോഗിക കണക്കുകള്‍ വളര്‍ച്ച ഉറപ്പിക്കുന്നത്. ആഗസ്റ്റില്‍ ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട്- ജിഡിപി 0.2 ശതമാനമാണെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കുന്നത്. The latest figures for GDP were released today, October 11

ജൂണ്‍, ജൂലൈ മാസങ്ങളില്‍ രേഖപ്പെടുത്തി പൂജ്യം ശതമാനത്തില്‍ നിന്നും നേരിയ വര്‍ദ്ധനവാണ് നേടിയിരിക്കുന്നത്. എന്നാല്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് ഈ വാര്‍ത്ത ആശ്വാസം നല്‍കുന്നില്ല. ഈ മാസം ഒടുവില്‍ ഓട്ടം ബജറ്റ് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ചാന്‍സലര്‍. 

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള പ്രകടനം അളക്കാനുള്ള സൂചകമാണ് ജിഡിപി. സര്‍വ്വീസ് മേഖലയാണ് വളര്‍ച്ചയിലേക്ക് പ്രധാനമായി സംഭാവന നല്‍കിയത്. ചെറുകിട ഉത്പാദന മേഖലയില്‍ 0.5 ശതമാനം വളര്‍ച്ചയും കൈവരിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.