CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 3 Minutes 40 Seconds Ago
Breaking Now

ഉയര്‍ന്ന നികുതിയും, ചെലവുചുരുക്കലുമില്ലാതെ പോംവഴിയില്ല; മറിച്ചായാല്‍ 22 ബില്ല്യണ്‍ പൗണ്ട് ധനക്കമ്മി വര്‍ഷങ്ങള്‍ തുടരും; ലേബര്‍ ഗവണ്‍മെന്റിനുള്ള മുന്നറിയിപ്പ് ജനങ്ങള്‍ക്കുള്ള അപകട അറിയിപ്പ്

ഈ മാസം അവസാനം ചാന്‍സലറുടെ ബജറ്റില്‍ ജനങ്ങളെ ഷോക്കടിപ്പിക്കുന്ന ആഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്

പൊതുഖജനാവില്‍ കുറവുള്ള 22 ബില്ല്യണ്‍ കണ്ടെത്താനായി നികുതികള്‍ വര്‍ദ്ധിപ്പിക്കാനും, ചെലവുചുരുക്കല്‍ നടപ്പാക്കാനുമുള്ള ഒരുക്കത്തിലാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. ഈ നീക്കത്തിന് ഉത്തേജനം പകര്‍ന്ന് ഒരു മുന്നറിയിപ്പാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. കണ്‍സര്‍വേറ്റീവുകള്‍ വരുത്തിവെച്ച കനത്ത ഭാരം നേരിടാന്‍ ഒരു ദശകത്തോളം വേണ്ടിവരുമെന്നാണ് അറിയിപ്പ്. UK millionaire says rich people like him should be taxed more - Digital  Journal

ഈ മാസം അവസാനം ചാന്‍സലറുടെ ബജറ്റില്‍ ജനങ്ങളെ ഷോക്കടിപ്പിക്കുന്ന ആഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. നികുതി കുറച്ചും, ചെലവ് ചുരുക്കിയും ഇത്തരം നടപടികള്‍ സ്വീകരിക്കാന്‍ റീവ്‌സ് തയ്യാറായില്ലെങ്കില്‍ 19 ബില്ല്യണ്‍ പൗണ്ടിന്റെ കമ്മി 2029-30 വരെ തുടരുമെന്നാണ് റെസൊലൂഷന്‍ ഫൗണ്ടേഷന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. British economy strengthens as Brexit progresses | City & Business |  Finance | Express.co.uk

ജൂലൈ തെരഞ്ഞെടുപ്പില്‍ ലേബര്‍ വിജയിച്ചതിന് പിന്നാലെയാണ് നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ 22 ബില്ല്യണ്‍ പൗണ്ടിന്റെ അധിക ചെലവ് നേരിട്ടതായി ട്രഷറി നിരീക്ഷണം റീവ്‌സ് പുറത്തുവിടുന്നത്. കണ്‍സര്‍വേറ്റീവുകള്‍ ഇത് മറച്ചുവെച്ചതായാണ് ആരോപിച്ചത്. എന്നാല്‍ ടോറികള്‍ ഇത് നിഷേധിക്കുന്നു. പ്രത്യേകിച്ച് കുറവുള്ള തുകയില്‍ പകുതിയില്‍ ഏറെയും ലേബര്‍ ഗവണ്‍മെന്റ് അംഗീകരിച്ച പണപ്പെരുപ്പത്തിന് മുകളിലുള്ള പൊതുമേഖലാ ജീവനക്കാരുടെ ശമ്പളവര്‍ദ്ധനവ് മൂലമാണെന്നതാണ് വസ്തുത. 

 

 




കൂടുതല്‍വാര്‍ത്തകള്‍.