CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 57 Minutes 38 Seconds Ago
Breaking Now

തെരഞ്ഞെടുക്കൂ, അടിച്ച് പുറത്താക്കി കാണിച്ചുതരാം! ഒരു മില്ല്യണ്‍ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് പ്രഖ്യാപിച്ച് ടോറി നേതൃസ്ഥാനാര്‍ത്ഥി; നിയമപരമായ കുടിയേറ്റത്തിന് 'ക്യാപ്പ്'; കുടിയേറ്റക്കാരോടുള്ള മൃദുസമീപനം അവസാനിപ്പിക്കുമെന്ന് ജെന്റിക്ക്

നിയമപരമായ ഇമിഗ്രേഷനില്‍ വാര്‍ഷിക ക്യാപ്പ് ഏര്‍പ്പെടുത്തി എണ്ണം പരിമിതപ്പെടുത്തുമെന്നും ജെന്റിക്ക്

ഋഷി സുനാകിന്റെ പിന്‍ഗാമിയായി ടോറി നേതൃപദവിയിലേക്ക് എത്തിച്ചേരാനുള്ള പോരാട്ടമാണ് ഇപ്പോള്‍ അരങ്ങേറുന്നത്. മുന്‍ ഇമിഗ്രേഷന്‍ മന്ത്രി റോബര്‍ട്ട് ജെന്റിക്കും, മുന്‍ വ്യാപാര മന്ത്രി കെമി ബാഡെനോക്കും തമ്മിലാണ് നേര്‍ക്കുനേര്‍ പോരാട്ടം. എന്നാല്‍ കെമിയെ വലിച്ചിട്ട് നേതൃത്വം പിടിക്കാനുള്ള പോരാട്ടത്തിലാണ് റോബര്‍ട്ട് ജെന്റിക്ക്. അതിനായി കൂട്ടുപിടിക്കുന്നതാകട്ടെ ഇമിഗ്രേഷനെയും. 

ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലെത്തിയാല്‍ അനധികൃത കുടിയേറ്റക്കാരെ അടിച്ച് പുറത്താക്കുമെന്നാണ് റോബര്‍ട്ട് ജെന്റിക്കിന്റെ വാഗ്ദാനം. ജൂലൈയ്ക്ക് മുന്‍പ് തന്നെ നേതൃപോരാട്ടത്തിനായി ഇദ്ദേഹം ഒരുങ്ങിയിരുന്നുവെന്നാണ് അടുപ്പക്കാര്‍ വെളിപ്പെടുത്തുന്നത്. റുവാന്‍ഡ നാടുകടത്തല്‍ പദ്ധതിക്ക് ബലം പോരെന്ന് ആരോപിച്ചാണ് കഴിഞ്ഞ ഡിസംബറില്‍ ഋഷി സുനാക് ഗവണ്‍മെന്റില്‍ നിന്നും ജെന്റിക്ക് രാജിവെച്ചത്. We intend to return as many illegal migrants who have arrived as possible

ലേബര്‍ ഗവണ്‍മെന്റ് അധികാരത്തിലെത്തിയ ആദ്യ മണിക്കൂറുകളില്‍ റുവാന്‍ഡ പദ്ധതി കീര്‍ സ്റ്റാര്‍മര്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ അടുത്ത നാല് വര്‍ഷത്തിനകം ലേബറിനെ അട്ടിമറിക്കാന്‍ ടോറികള്‍ക്ക് സാധിക്കുകയും, താന്‍ ഡൗണിംഗ് സ്ട്രീറ്റില്‍ എത്തുകയും ചെയ്താല്‍ സ്‌കീം തിരിച്ചെത്തിക്കുമെന്നാണ് ജെന്റിക്കിന്റെ വാഗ്ദാനം. കൂടാതെ യുകെയില്‍ അനധികൃതമായി താമസിക്കുന്നവരെ ചവിട്ടിപ്പുറത്താക്കുമെന്നും അദ്ദേഹം പറയുന്നു. 

കൂടാതെ നിയമപരമായ ഇമിഗ്രേഷനില്‍ വാര്‍ഷിക ക്യാപ്പ് ഏര്‍പ്പെടുത്തി എണ്ണം പരിമിതപ്പെടുത്തുമെന്നും ജെന്റിക്ക് വ്യക്തമാക്കി. ഉരുളക്കിഴങ്ങ് പറിക്കാനും, ഓഫീസ് വൃത്തിയാക്കാനും, കെയര്‍ ഹോമില്‍ ജോലി ചെയ്യാനും ബ്രിട്ടീഷ് ബിസിനസ്സുകള്‍ ബ്രിട്ടീഷ് ജോലിക്കാരെ കണ്ടെത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.