CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 57 Minutes 37 Seconds Ago
Breaking Now

പുതിയ ഡെന്റിസ്റ്റ് പ്രവര്‍ത്തനം തുടങ്ങിയാല്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആളുകള്‍ വെളുപ്പിന് 2.30നും കാത്തുനില്‍ക്കും; ബ്രിട്ടന്റെ ഡെന്റല്‍ പ്രതിസന്ധിയുടെ ആഴം വെളിപ്പെടുത്തി ബ്രിട്ടീഷ് ഡെന്റല്‍ അസോസിയേഷന്‍; അപ്പോയിന്റ്‌മെന്റ് ലഭിക്കുന്നത് കേവലം മൂന്ന് ശതമാനം രോഗികള്‍ക്ക് മാത്രം

ഈ അവസ്ഥ ഹെല്‍ത്ത് സര്‍വ്വീസിന് കൂടുതല്‍ ഭാരമാണ് സമ്മാനിക്കുകയെന്ന് ബിഡിഎ മുന്നറിയിപ്പ്

ബ്രിട്ടന്റെ ഡെന്റല്‍ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി പുതിയ എന്‍എച്ച്എസ് ഡെന്റിസ്റ്റ് പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ വെളുപ്പിന് 2.30 മുതല്‍ രജിസ്റ്റര്‍ ചെയ്യാനായി ക്യൂ നിന്ന് നൂറിലേറെ പേര്‍. പുതിയ രോഗികള്‍ക്ക് മുന്നില്‍ എന്‍എച്ച്എസ് ഡെന്റിസ്ട്രി ഫലത്തില്‍ ഇല്ലാതായി കഴിഞ്ഞെന്ന് ഇത് വ്യക്തമാക്കുന്നതായി ബ്രിട്ടീഷ് ഡെന്റല്‍ അസോസിയേഷന്‍ ചൂണ്ടിക്കാണിച്ചു. നല്ലൊരു ശതമാനം രോഗികള്‍ക്കും അപ്പോയിന്റ്‌മെന്റ് നേടാന്‍ സാധിക്കുന്നില്ലെന്നും ബിഡിഎ പറയുന്നു. 

ചെഷയറിലെ വാറിംഗ്ടണില്‍ നിന്നുള്ള ചിത്രങ്ങളാണ് പ്രതിസന്ധിയുടെ തോത് വെളിവാക്കിയത്. കഴിഞ്ഞ മാസം ഇംഗ്ലണ്ടില്‍ പുതിയ ഡെന്റിസ്റ്റിനെ കാണാന്‍ ശ്രമിച്ച 96.9 ശതമാനം പേര്‍ക്കും ഇതിന് സാധിച്ചില്ലെന്ന് കണക്കുകളും വ്യക്തമാക്കുന്നു. പരിചരണം നേടാന്‍ പരാജയപ്പെട്ട 11 ശതമാനം പേര്‍ പ്രൈവറ്റ് ചികിത്സ തേടിയതായി നാഷണല്‍ സ്റ്റാറ്റിക്‌സ് ഓഫീസ് കണക്കുകള്‍ സ്ഥിരീകരിക്കുന്നു. A message received by residents in Warrington from MyDentist in Westbrook

1.6 ശതമാനം എ&ഇയിലേക്കും, 1.1 ശതമാനം ജിപിയെ കാണാനുമാണ് എത്തിയത്. അതേസമയം 78.5 ശതമാനം പേരാകട്ടെ ഒന്നും ചെയ്യാതെ നിസ്സഹായരായെന്നാണ് ആശങ്കപ്പെടുത്തുന്ന വിഷയം. ഈ അവസ്ഥ ഹെല്‍ത്ത് സര്‍വ്വീസിന് കൂടുതല്‍ ഭാരമാണ് സമ്മാനിക്കുകയെന്ന് ബിഡിഎ മുന്നറിയിപ്പ് നല്‍കുന്നു. രോഗത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍ അവഗണിക്കുന്നതോടെ സ്ഥിതി രൂക്ഷമാകുകയും ചെയ്യും. 

മറ്റ് ഡോക്ടര്‍മാര്‍ ഡെന്റല്‍ ചികിത്സ നടത്താന്‍ പരിശീലനവും, ഉപകരണങ്ങളും ഇല്ലാത്തവരാണെന്നും പ്രൊഫഷണല്‍ ബോഡി ചൂണ്ടിക്കാണിക്കുന്നു. എന്‍എച്ച്എസ് ഡെന്റിസ്ട്രിയില്‍ എത്താനായി ശ്രമിച്ച രോഗികളില്‍ 33.5 ശതമാനം പേര്‍ക്കും ഇതിന് സാധിച്ചില്ല. ഇവര്‍ക്ക് അടിയന്തര ചികിത്സ ആവശ്യമുള്ളവരുമാണെന്ന് കണക്കുകള്‍ വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.