CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 47 Minutes 13 Seconds Ago
Breaking Now

എയര്‍ ഇന്ത്യയും ബ്രിട്ടീഷ് എയര്‍വെയ്സും കൂടുതല്‍ വിമാന സര്‍വീസുകള്‍ തുടങ്ങുമ്പോഴും മലയാളികള്‍ക്ക് നിരാശ ; തിരക്കേറിയ റൂട്ടായിട്ടും കൊച്ചിയെ തഴഞ്ഞ് എയര്‍ഇന്ത്യ

തിരക്കില്ലാത്ത റൂട്ടില്‍ എയര്‍ ഇന്ത്യ അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത് എല്ലാവരേയും ഞെട്ടിക്കുകയുമാണ്.

എയര്‍ ഇന്ത്യയും ബ്രിട്ടീഷ് എയര്‍വെയ്സും കൂടുതല്‍ വിമാന സര്‍വീസുകള്‍ തുടങ്ങുമ്പോള്‍ യാത്രക്കാര്‍ക്ക് കാത്തിരിപ്പില്ലാതെ നാട്ടില്‍ എത്താനുള്ള അവസരമാണ് ലഭ്യമാക്കുന്നത്. എന്നാല്‍ സര്‍വീസ് തുടങ്ങിയ നാള്‍ മുതല്‍ യാത്രക്കാര്‍ ഏറെയുള്ള ഗാറ്റ്വിക് - കൊച്ചി റൂട്ടിലേക്ക് അധികമായി വിമാനമില്ല എന്നത് വലിയ തിരിച്ചടിയാണ്. മലയാളികള്‍ക്ക് നേരിട്ട് കൊച്ചിയെത്താനുള്ള വിമാനം കുറേ പേര്‍ക്കെങ്കിലും ആശ്വാസമായിരുന്നു. എന്നാല്‍ കൊച്ചിയെ വീണ്ടും തഴഞ്ഞിരിക്കുകയാണ്.

തിരക്കില്ലാത്ത റൂട്ടില്‍ എയര്‍ ഇന്ത്യ അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത് എല്ലാവരേയും ഞെട്ടിക്കുകയുമാണ്. നവംബര്‍ മുതല്‍ മുംബൈ ഡല്‍ഹി ലണ്ടന്‍ യാത്രയില്‍ ആഴ്ചയില്‍ 70 ഓളം സര്‍വീസുകളെന്ന രീതിയിലേക്കാണ് കണക്കുകള്‍ പറയുന്നത്. എയര്‍ ഇന്ത്യയും എയര്‍ വിസ്താരയും ചേര്‍ന്ന് 38 വിമാനങ്ങളും ബ്രിട്ടീഷ് എര്‍വേസും വിര്‍ജിന്‍ അറ്റ്‌ലാന്റിസും ചേര്‍ന്ന് കൂടുതല്‍ സര്‍വീസുകളുമാണ് പദ്ധതിയിട്ടിരിക്കുന്നത്. 

ഗാറ്റ്വിക്കില്‍ നിന്ന് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്ക് ആഴ്ചയില്‍ 19 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. 9 മണിക്കൂറില്‍ ഗാറ്റ്വിക്കില്‍ നിന്ന് ബംഗളൂരുവാണ് യാത്രാ ക്രമീകരണം. 

നേരിട്ടുള്ള കൊച്ചിവിമാനത്തിന് ടിക്കറ്റ് കിട്ടാനില്ലെന്ന റിപ്പോര്‍ട്ടുകള്‍ എപ്പോഴും കേള്‍ക്കാറുണ്ട്. ഈ തിരക്കേറിയ റൂട്ടിലായിട്ടും കൂടുതല്‍ സര്‍വീസ് എയര്‍ ഇന്ത്യ പരിഗണിക്കുന്നില്ല. കൊച്ചിയെ അവഗണിക്കുന്നതില്‍ വലിയ രോഷം ഉയരുകയാണ്. 

ഗോവയിലേക്ക് നവംബര്‍ 30 മുതല്‍ ആഴ്ചയില്‍ നാലു സര്‍വീസുകള്‍. ബംഗളൂരുവിലേക്ക് അഞ്ചിന് പകരം ആറു വിമാന സര്‍വീസുകളുണ്ടാകും.

നേരിട്ട് കൊച്ചിയിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യം നിരവധി പ്രവാസികളാണ് ഉപയോഗപ്പെടുത്തുന്നത്. ഇവര്‍ക്ക് നിരാശ നല്‍കുന്നതാണ് പുതിയ തീരുമാനം

 

 




കൂടുതല്‍വാര്‍ത്തകള്‍.