CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 57 Seconds Ago
Breaking Now

വാശിയേറിയ മത്സരത്തിനൊടുവില്‍ ആറു വോട്ടിന് കൗണ്‍സില്‍ സീറ്റില്‍ പരാജയപ്പെട്ട് റീന മാത്യു

ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ തോം പിസ്സ 299 വോട്ടുകള്‍ക്ക് വിജയിച്ചു.

ബ്രിട്ടനിലെ ആദ്യ മലയാളി എംപി സോജന്‍ ജോസഫ് രാജിവച്ചപ്പോള്‍ വീണ്ടുമൊരു മലയാളി സാന്നിധ്യമുണ്ടാകുമെന്ന് പ്രതീക്ഷിച്ച കൗണ്‍സില്‍ സീറ്റില്‍ ലേബര്‍ പാര്‍ട്ടി തോറ്റു. വെറും ആറു വോട്ടിനാണ് ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയും മലയാളിയുമായ റീന മാത്യുതോറ്റത്. 

കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ തോം പിസ്സ 299 വോട്ടുകള്‍ക്ക് വിജയിച്ചു. റീന മാത്യു 293 വോട്ടുകള്‍ നേടി.

ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച റീഫോം 216 വോട്ടുകളും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 111 വോട്ടുകളും നേടി. ഉപ തിരഞ്ഞെടുപ്പ് നടന്ന ആഷ്‌ഫോര്‍ഡ് ബറോ കൗണ്‍സിലെ ആദ്യ മലയാളി കൗണ്‍സിലര്‍ ആയിരുന്നു സോജന്‍ ജോസഫ്.

സോജന്‍ജോസഫിന്റെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമായിരുന്നു എന്‍എച്ച്എസ് നഴ്‌സായ റീന മാത്യു മത്സരിപ്പിച്ചത്. തെരഞ്ഞെടുപ്പില്‍ റീനയ്ക്ക് വെല്ലുവിളിയായത് റീഫോം പാര്‍ട്ടികളാണെന്നാണ് റിപ്പോര്‍ട്ട്. ഐല്‍സ്‌ഫോര്‍ഡ് ആന്‍ഡ് ഈസ്റ്റ് സ്റ്റവര്‍ വാര്‍ഡില്‍ നിന്നായിരുന്നു സോജന്‍ ജോസഫ് വിജയിച്ചിരുന്നത്. റീന മാത്യു വിജയിച്ചാല്‍ വീണ്ടുമൊരു മലയാളി കൂടി എന്ന പ്രതീക്ഷയിലിരിക്കേയാണ് പരാജയം.




കൂടുതല്‍വാര്‍ത്തകള്‍.