CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 29 Seconds Ago
Breaking Now

ജീവനക്കാരന് വിവാഹത്തിന് ഒരു ദിവസം മാത്രം ലീവ് ; മാര്‍ക്കറ്റിംഗ് കമ്പനിയുടെ സിഇഒക്കെതിരെ കടുത്ത വിമര്‍ശനം

രണ്ടുദിവസത്തെ ലീവാണ് ജീവനക്കാരന്‍ ചോദിച്ചിരുന്നത്.

വിവാഹത്തിന് ജീവനക്കാരന് ഒരു ദിവസം മാത്രം ലീവ് അനുവദിച്ച മാര്‍ക്കറ്റിംഗ് കമ്പനിയുടെ സിഇഒക്കെതിരെ കടുത്ത വിമര്‍ശനം. ബ്രിട്ടീഷ് മാര്‍ക്കറ്റിങ് കമ്പനിയുടെ സിഇഒ ലൗറെന്‍ ടിക്‌നെറാണ് ജീവനക്കാരന് ഒരു ദിവസത്തെ മാത്രം ലീവ് അനുവദിച്ചത്. രണ്ടുദിവസത്തെ ലീവാണ് ജീവനക്കാരന്‍ ചോദിച്ചിരുന്നത്. എന്നാലിത് വെട്ടിച്ചുരുക്കി സിഇഒ ഒരുദിവസം മാത്രമാക്കുകയായിരുന്നു. ഇക്കാര്യം ലൗറെന്‍ ടിക്‌നെര്‍ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

 ജീവനക്കാരന്‍ രണ്ടര ആഴ്ച ലീവ് നേരത്തെ തന്നെ എടുത്തിരുന്നുവെന്നും ജോലി ചെയ്യാനായി പകരം ജീവനക്കാരനെ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാണ് താന്‍ ലീവ് നിഷേധിച്ചതെന്നും സിഇഒ ചൂണ്ടിക്കാട്ടി.

ഇയാളുടെ ടീമിന് ഡെഡ് ലൈനുണ്ടായിരുന്നു. അതുകൊണ്ടാണ് ലീവെടുക്കുമ്പോള്‍ പകരം ജീവനക്കാരനെ കണ്ടെത്താന്‍ നിര്‍ദേശിച്ചത്. എന്നാല്‍, ഇതില്‍ പരാജയപ്പെട്ടതോടെ താന്‍ ലീവ് നിഷേധിക്കുകയായിരുന്നുവെന്നും സിഇഒ കുറിപ്പില്‍ വ്യക്തമാക്കി. പോസ്റ്റ് പുറത്ത് വന്നതോടെ സമൂഹമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകളും സജീവമായി. പിന്നാലെ ഇക്കാര്യത്തില്‍ വിശദീകരണവുമായി അവര്‍ തന്നെ രംഗത്തെത്തി. ജീവനക്കാര്‍ക്ക് ജോലി സമയം സ്വയം തിരഞ്ഞെടുക്കാനുള്ള അവസരം കമ്പനി നല്‍കിയിട്ടുണ്ടെന്നും ഇഷ്ടമുള്ള ദിവസങ്ങളില്‍ ഓഫെടുക്കാമെന്നും അവര്‍ പറഞ്ഞു.

ജീവനക്കാരില്‍ വിശ്വാസമുള്ളത് കൊണ്ടാണ് ഇത്തരത്തില്‍ ഫ്‌ലെക്‌സിബിള്‍ ടൈം ജീവനക്കാര്‍ക്ക് നല്‍കുന്നതെന്നും സിഇഒ വിശദീകരിച്ചു. എന്നാല്‍ പകരം ജീവനക്കാരനെ കണ്ടത്തേണ്ടത് മാനേജറുടെ ജോലിയാണെന്നായിരുന്നു പോസ്റ്റിനുതാഴെ വന്ന കമന്റ്. 'രണ്ട് ദിവസത്തേക്ക് ഒരാളില്ലാതെ നിങ്ങളുടെ ടീമിന് പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍, നിങ്ങളുടെ ഭാഗത്ത് പ്രശ്നങ്ങളുണ്ട്,'' എന്നായിരുന്നു ഒരു ഉപയോക്താവ് കമന്റ് ചെയ്തത്.

 




കൂടുതല്‍വാര്‍ത്തകള്‍.