
















 
                    
ബജറ്റില്‍ റേച്ചല്‍ റീവ്‌സ് പ്രോപ്പര്‍ട്ടി മേഖലയെ ബാധിക്കുന്ന എന്ത് നികുതിയാണ് ഒളിപ്പിച്ച് വെച്ചിട്ടുള്ളതെന്ന ആശങ്ക ശക്തമാണ്. എന്നാല്‍ ഇതിനിടയിലും രാജ്യത്തെ ഭവനവില ശങ്കകള്‍ക്ക് ഇടയില്ലാതെ വര്‍ദ്ധിക്കുന്നുവെന്നാണ് അമ്പരപ്പിക്കുന്നത്. അടുത്ത മാസം ബജറ്റില്‍ പ്രോപ്പര്‍ട്ടി ടാക്‌സ് വര്‍ദ്ധിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.
നേഷന്‍വൈഡ് പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം വര്‍ഷാവര്‍ഷ നിരക്കില്‍ 2.4 ശതമാനം വര്‍ദ്ധനവാണ് പ്രോപ്പര്‍ട്ടി മൂല്യത്തില്‍ രേഖപ്പെടുത്തിയത്. ഇതോടെ ഒക്ടോബറില്‍ യുകെ ഭവനവില ശരാശരി 272,226 പൗണ്ടിലേക്കാണ് എത്തിയത്. 
പ്രതിമാസ വര്‍ദ്ധന പരിഗണിച്ചാല്‍ യുകെ ഭവനവില 0.3 ശതമാനവും ഉയര്‍ന്നു. സെപ്റ്റംബറിലെ 0.5 ശതമാനത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട പ്രതിമാസ വര്‍ദ്ധനവാണ് ഇത്. അതേസമയം വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കാത്തിരുന്ന് കാണാമെന്ന നിലപാടിലാണെന്ന് വിദഗ്ധര്‍ പറയുന്നു.
പ്രോപ്പര്‍ട്ടി ടാക്‌സ് ഏത് വിധത്തില്‍ ബാധിക്കുമെന്ന് ഉറപ്പായ ശേഷം ഈ നീക്കം മതിയെന്നാണ് നല്ലൊരു ശതമാനം ആളുകളും ചിന്തിക്കുന്നത്. അടുത്ത മാസത്തെ ബജറ്റ് ബ്രിട്ടന്റെ പ്രോപ്പര്‍ട്ടി വിപണിയെ സംബന്ധിച്ച് സുപ്രധാനവുമാണ്.
