
















റോയല്‍ ലോഡ്ജില്‍ ആന്‍ഡ്രൂവിന്റെ ഏറ്റവും പ്രിയപ്പെട്ട കളക്ഷന്‍ എന്തായിരുന്നുവെന്ന് ഊഹിക്കാന്‍ കഴിയുമോ? ഇത്രയേറെ നാണക്കേടുകളിലേക്ക് രാജകുടുംബത്തെ തള്ളിവിട്ട ആന്‍ഡ്രൂവിന് വലിയ ടെഡി ബെയറുകളെ കളക്ഷനാണുള്ളത്. ഇവ ഉള്‍പ്പെടെ റോയല്‍ ലോജ്ഡില്‍ നിന്നും നീക്കാന്‍ മൂന്ന് മാസത്തെ സമയമാണ് രാജാവ് അനുവദിച്ചിരിക്കുന്നത്.
മുന്‍ രാജകുമാരന് 72 വലിയ ടോയ്‌സാണുള്ളത്. ജനുവരി അവസാനത്തോടെ 30 മുറികളുള്ള വിന്‍ഡ്‌സര്‍ ബംഗ്ലാവില്‍ നിന്നും ഒഴിയാനാണ് സഹോദരന്‍ കൂടിയായ രാജാവ് ഉത്തരവ് നല്‍കിയിരിക്കുന്നത്.
അതേസമയം നോര്‍ഫോക്കിലെ സാന്‍ഡിഗ്രാമിലേക്ക് ആന്‍ഡ്രൂ വരുന്നതായുള്ള വാര്‍ത്തകളെ പ്രദേശവാസികള്‍ ഈര്‍ഷ്യയോടെയാണ് നോക്കിക്കാണുന്നത്. ഇതുപോലൊരു വ്യക്തി തങ്ങളുടെ നാട്ടില്‍ വന്ന് താമസിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
65-ാം വയസ്സിലാണ് ആന്‍ഡ്രൂവിന്റെ രാജാവിന്റെ നടപടിക്ക് ഇരയാകേണ്ടി വന്നത്. ഇത് ഏറെ വൈകിപ്പോയെന്നും സാന്‍ഡിഗ്രാം ഗ്രാമത്തിലെ താമസക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. വിവാഹമോചനം നേടിയിട്ടും മുന്‍ ഭാര്യ സാറാ ഫെര്‍ഗൂസണ്‍ ഇയാള്‍ക്കൊപ്പം താമസിച്ചിരുന്നു. ഇവര്‍ ഇപ്പോള്‍ സ്വന്തമായി താമസിക്കാനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്.