CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 21 Seconds Ago
Breaking Now

ജോലിക്കാരുടെ പെന്‍ഷന്‍ പോട്ട് നോട്ടമിട്ട് റേച്ചല്‍ റീവ്‌സ്; 4 ബില്ല്യണ്‍ പൗണ്ട് കൈക്കലാക്കാന്‍ ചാന്‍സലര്‍; എംപ്ലോയേഴ്‌സിനും, ജീവനക്കാര്‍ക്കും നല്‍കുന്ന ടാക്‌സ് ബ്രേക്ക് നീക്കം ചെയ്‌തേക്കും; സാധാരണ ജോലിക്കാര്‍ക്ക് 210 പൗണ്ടെങ്കിലും നഷ്ടം വരുമെന്ന് മുന്നറിയിപ്പ്

നികുതി രഹിതമായി പെന്‍ഷനിലേക്ക് നല്‍കുന്ന തുകയ്ക്ക് പരിധി ഏര്‍പ്പെടുത്തി ഈ ആനുകൂല്യം ഇല്ലാതാക്കാന്‍ റീവ്‌സ്

പെന്‍ഷന്‍ പോട്ടുകള്‍ക്ക് ഉത്തേജനം നല്‍കാന്‍ സമ്മാനിച്ച് വന്നിരുന്ന ഇളവ് നിര്‍ത്തലാക്കി 4 ബില്ല്യണ്‍ പൗണ്ട് നേടാന്‍ റേച്ചല്‍ റീവ്‌സിന്റെ പദ്ധതി. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. എംപ്ലോയേഴ്‌സും, ജീവനക്കാരും തൊഴിലിടത്തെ പെന്‍ഷന് വേണ്ടി നല്‍കുന്ന പണത്തിന് നല്‍കുന്ന ടാക്‌സ് ബ്രേക്ക് റദ്ദാക്കാനാണ് ലേബര്‍ ചാന്‍സലര്‍ തയ്യാറെടുക്കുന്നത്. 

പൊതുഖജനാവില്‍ ശതബില്ല്യണ്‍ പൗണ്ടിന്റെ കുറവ് നേരിടുന്ന ഘട്ടത്തിലാണ് റീവ്‌സിന്റെ വേട്ട. നവംബര്‍ 26 ബജറ്റില്‍ ധനികരായ ജനങ്ങള്‍ക്ക് ഉയര്‍ന്ന നികുതി നല്‍കേണ്ടി വരുമെന്ന് റീവ്‌സ് സമ്മതിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് സാധാരണ ജോലിക്കാരെ കൂടി ബാധിക്കുന്ന 'സാലറി ത്യാഗം' സ്‌കീം വെട്ടിക്കുറയ്ക്കാന്‍ പുതിയ നടപടി എടുക്കുന്നത്. ശരാശരി ജീവനക്കാരന് പ്രതിവര്‍ഷം 210 പൗണ്ടാണ് നഷ്ടം. 

ജോലി ചെയ്ത് കിട്ടുന്ന പണം ഇന്‍കം ടാക്‌സോ, നാഷണല്‍ ഇന്‍ഷുറന്‍സോ കൊണ്ടുപോകുന്നതിന് മുന്‍പ് പെന്‍ഷന്‍ പോട്ടുകളിലേക്ക് സംഭാവന ചെയ്യാന്‍ ജീവനക്കാരെ അനുവദിച്ചിരുന്ന സ്‌കീം നിര്‍ത്തലാക്കാനാണ് ശ്രമം. പെന്‍ഷന്‍ പേയ്‌മെന്റിന് ശേഷം വരുന്ന തുകയില്‍ നികുതി ചുമത്തുന്നതിനാല്‍ ഈ സ്‌കീം എംപ്ലോയേഴ്‌സിന്റെ നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷനും കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. 

എന്നാല്‍ നികുതി രഹിതമായി പെന്‍ഷനിലേക്ക് നല്‍കുന്ന തുകയ്ക്ക് പരിധി ഏര്‍പ്പെടുത്തി ഈ ആനുകൂല്യം ഇല്ലാതാക്കാന്‍ റീവ്‌സ് ആലോചിക്കുന്നു. ബിസിനസ്സുകള്‍ക്കും, ജോലികള്‍ക്കും ഇതൊരു വിനാശം വിതയ്ക്കുന്ന തീരുമാനമായി മാറുമെന്ന് ഷാഡോ ചാന്‍സലര്‍ മെല്‍ സ്‌ട്രൈഡ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.