CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 18 Minutes 44 Seconds Ago
Breaking Now

വരുന്നത് ദുരിതകാലമോ? ലേബര്‍ ഗവണ്‍മെന്റിന്റെ ആദ്യ ബജറ്റുമായി റേച്ചല്‍ റീവ്‌സ്; 35 ബില്ല്യണ്‍ പൗണ്ടിന്റെ നികുതിവേട്ട; നാഷണല്‍ ഇന്‍ഷുറന്‍സ്, ഫ്യൂവല്‍ ഡ്യൂട്ടി, സ്‌കൂള്‍ ഫീസ് മുതല്‍ ബസ് നിരക്ക് വരെ വറചട്ടിയില്‍; ജനങ്ങള്‍ ഒരുങ്ങിയിരിക്കാന്‍ മുന്നറിയിപ്പ്

ബജറ്റ് അവതരിപ്പിക്കുന്ന ചരിത്രത്തിലെ ആദ്യത്തെ വനിതയാണ് റീവ്‌സ്

ആധുനിക രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വേട്ടയ്ക്ക് റേച്ചല്‍ റീവ്‌സ് ഒരുങ്ങുമ്പോള്‍ ഒരുങ്ങിയിരിക്കാന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി വിമര്‍ശകര്‍. 35 ബില്ല്യണ്‍ പൗണ്ടിന്റെ ടാക്‌സ് ബോംബാണ് ചാന്‍സലര്‍ പൊട്ടിക്കുകയെന്നാണ് കരുതുന്നത്. 

ഉയര്‍ന്ന നികുതി, ഉയര്‍ന്ന ചെലവഴിക്കല്‍, ഉയര്‍ന്ന കടമെടുപ്പ് എന്നിവ ചേരുന്ന എന്നിവയിലൂടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കാമെന്നാണ് വിവാദമായ ബജറ്റ് പ്രഖ്യാപനത്തിലൂടെ റീവ്‌സ് ലക്ഷ്യമിടുന്നത്. 'സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താന്‍ നിക്ഷേപമാണ് ഏക പോംവഴി. ഇതിന് എളുപ്പവഴികളില്ല. ഈ നിക്ഷേപം നടത്താന്‍ സാമ്പത്തിക സ്ഥിരത തിരിച്ചുനേടണം', റീവ്‌സ് പറയുന്നു. 

ബജറ്റ് അവതരിപ്പിക്കുന്ന ചരിത്രത്തിലെ ആദ്യത്തെ വനിതയാണ് റീവ്‌സ്. ഗവണ്‍മെന്റിന്റെ സാമ്പത്തിക നയങ്ങളില്‍ ഇളവ് വരുത്തി ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊജക്ടുകള്‍ക്കും, ഗ്രീന്‍ എനര്‍ജിക്കുമായി 50 ബില്ല്യണ്‍ പൗണ്ട് വരെ കടമെടുക്കാനുള്ള വഴിതുറക്കാനാണ് ചാന്‍സലറുടെ ശ്രമം. എന്നാല്‍ ഗവണ്‍മെന്റിന്റെ കടമെടുപ്പ് ഉയരുന്നത് വിപണി ആശങ്കയോടെയാണ് കാണുന്നത്. മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരാന്‍ ഇത് കാരണമാകുമെന്നാണ് ഭീതി. 

കൂടാതെ എംപ്ലോയേഴ്‌സിന്റെ നികുതി വര്‍ദ്ധനവുകളില്‍ ശ്രദ്ധിക്കാനുള്ള ചാന്‍സലറുടെ നിലപാട് ബിസിനസ്സുകളുടെ എതിര്‍പ്പിന് ഇടയാക്കും. നാഷണല്‍ ഇന്‍ഷുറന്‍സിലെ 20 ബില്ല്യണ്‍ പൗണ്ടിന്റെ തിരിച്ചടി ജോലികളെയും, വേതനങ്ങളെയും ബാധിക്കുമെന്നാണ് വിമര്‍ശകരുടെ മുന്നറിയിപ്പ്. 

നികുതി വര്‍ദ്ധനവിന് പുറമെ മിനിമം വേജിലെ ബംപര്‍ വര്‍ദ്ധന സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്താന്‍ ബുദ്ധിമുട്ടാക്കി മാറ്റുമെന്ന് സിബിഐ മുന്നറിയിപ്പ് നല്‍കി. ടാക്‌സ് പരിധി മരവിപ്പിച്ചത് ഒരു വര്‍ഷം കൂടി നീട്ടാനുള്ള ലേബര്‍ തീരുമാനം സാധാരണ ജോലിക്കാര്‍ക്കും തിരിച്ചടിയാകും. 




കൂടുതല്‍വാര്‍ത്തകള്‍.