CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 7 Minutes 53 Seconds Ago
Breaking Now

കൊല്‍ക്കത്തയില്‍ ലഹരി മരുന്ന് കുത്തിവച്ച് രോഗിയെ പീഡിപ്പിച്ച് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി: ഡോക്ടര്‍ അറസ്റ്റില്‍

യുവതിയെ ബലാത്സംഗം ചെയ്തതിന് ശേഷം നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി പലതവണ ബ്ലാക്ക് മെയില്‍ ചെയ്യുകയുമായിരുന്നെന്ന് പരാതിയില്‍ പറയുന്നു.

കൊല്‍ക്കത്തയില്‍ ലഹരി മരുന്ന് കുത്തിവച്ച് രോഗിയെ പീഡിപ്പിച്ച ശേഷം മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഡോക്ടര്‍ അറസ്റ്റില്‍. ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് സംഭവം. ബരുന്‍ഹട്ട് ഏരിയയിലെ ക്ലിനിക്കില്‍ നിന്നും നൂര്‍ ആലം സര്‍ദാര്‍ എന്ന ഡോക്ടറെയാണ് അറസ്റ്റ് ചെയ്തത്. ചികിത്സയ്ക്കായി എത്തിയ യുവതിയെ ഇയാള്‍ ലഹരി മരുന്ന് കുത്തിവച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.

യുവതിയെ ബലാത്സംഗം ചെയ്തതിന് ശേഷം നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി പലതവണ ബ്ലാക്ക് മെയില്‍ ചെയ്യുകയുമായിരുന്നെന്ന് പരാതിയില്‍ പറയുന്നു. കൂടാതെ നാല് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ തന്റെ സ്വകാര്യ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് നൂര്‍ ആലം സര്‍ദാര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

പീഡനത്തിന് ഇരയായ യുവതി സ്‌നാബാദ് ഏരിയയിലെ വീട്ടില്‍ തനിച്ചാണ് താമസിക്കുന്നത്. ഭര്‍ത്താവ് ജോലിക്കായി വിദേശത്താണ്. യുവതി തന്റെ ഭര്‍ത്താവിനോട് തനിക്ക് നേരിട്ട ദുരനുഭവം അറിയിച്ചതോടെ അദ്ദേഹം ഇന്ത്യയില്‍ തിരിച്ചെത്തുകയും, ദമ്പതികള്‍ ഡോക്ടര്‍ക്കെതിരെ പരാതി നല്‍കുകയും ചെയ്യുകയായിരുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യും




കൂടുതല്‍വാര്‍ത്തകള്‍.