CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 49 Minutes 23 Seconds Ago
Breaking Now

എന്‍എച്ച്എസ് ജീവനക്കാരേ, ഒരുങ്ങിക്കോ! ജോലി ഭാരം കുറയാനല്ല, കൂടാനാണ് പോകുന്നതെന്ന് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്; ഹെല്‍ത്ത് സര്‍വ്വീസിന് കൂടുതല്‍ ഫണ്ട് വരുന്നത് വര്‍ദ്ധിച്ച പണിയുമായി; ജോലിക്കാര്‍ ജീവനും കൊണ്ട് ഓടുമെന്ന് ആശങ്ക?

ശമ്പളം ഉള്‍പ്പെടെ ദൈനംദിന ചെലവുകള്‍ക്കായി 22.6 ബില്ല്യണ്‍ പൗണ്ടും റീവ്‌സ് അധികമായി പ്രഖ്യാപിച്ചിട്ടുണ്ട്

എന്‍എച്ച്എസ് ജീവനക്കാരുടെ തൊഴില്‍ഭാരം കുറയുന്നതിന് പകരം കൂടുകയാണ് ചെയ്യുകയെന്ന് മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. ബജറ്റില്‍ ഹെല്‍ത്ത് സര്‍വ്വീസിനായി ബില്ല്യണുകള്‍ ഒഴുക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി എന്‍എച്ച്എസിനോട് ഇക്കാര്യം വ്യക്തമാക്കിയത്. 

ഇന്നലെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിനൊപ്പം ആശുപത്രി സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി ഡോക്ടര്‍മാരോട് പറഞ്ഞത്- 'നിങ്ങളില്‍ നിന്നും കൂടുതല്‍ കാര്യങ്ങളാണ് ആവശ്യപ്പെടുന്നത്', എന്നാണ്. ഇതോടെ എന്‍എച്ച്എസിലെ ജോലിക്കാരുടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്ന ആശങ്കയും ശക്തമാകുന്നു. സമ്മര്‍ദത്തില്‍ പൊറുതിമുട്ടിയ നഴ്‌സുമാര്‍ ഉള്‍പ്പെടെ ജീവനക്കാര്‍ സമ്മര്‍ദം കുറഞ്ഞ, മെച്ചപ്പെട്ട വരുമാനമുള്ള വിദേശ ജോലികള്‍ക്കായി പലായനം ചെയ്യുമ്പോഴാണ് സ്റ്റാര്‍മറുടെ തിട്ടൂരം. NHS workload will 'go up, not down', Starmer warns after new health funding

ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വര്‍ദ്ധനവും, വര്‍ദ്ധിച്ച കടമെടുപ്പും ചേര്‍ന്ന് എന്‍എച്ച്എസിന് അടുത്ത രണ്ട് വര്‍ഷത്തില്‍ 3.1 ബില്ല്യണ്‍ പൗണ്ട് കൂടുതല്‍ ചെലവഴിക്കാനായി കിട്ടും. പുതിയ ബെഡുകളും, സ്‌കാനറും, ക്ലിനിക്കും ഉള്‍പ്പെടെ ഇതുപയോഗിച്ച് സജ്ജമാക്കാം. ഇതിന് പുറമെ ശമ്പളം ഉള്‍പ്പെടെ ദൈനംദിന ചെലവുകള്‍ക്കായി 22.6 ബില്ല്യണ്‍ പൗണ്ടും റീവ്‌സ് അധികമായി പ്രഖ്യാപിച്ചിട്ടുണ്ട്. 

'ഇവിടെ നിന്ന് ജോലി ഭാരം കുറയുമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. ആളുകള്‍ കൂടുതല്‍ കാലം ജീവിക്കുകയാണ്. അതുപോലുള്ള സാഹചര്യങ്ങളും രൂപപ്പെടുകയാണ്. എന്‍എച്ച്എസ് നിലവില്‍ അഭിമുഖീകരിക്കുന്നത് യുദ്ധാനന്തര സാഹചര്യമാണ്. അതിനാല്‍ ജോലിഭാരം ഉയരും', യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ കവന്‍ട്രി & വാര്‍വിക്ക്ഷയര്‍ ജീവനക്കാരോട് കീര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.