തമിഴില്‍ തന്റെ ആദ്യ ബ്ലോക്ക് ബസ്റ്റര്‍ ശിവകാര്‍ത്തികേയനിലൂടെ ലഭിച്ചുവെന്ന് സായ് പല്ലവി. തെലുങ്ക് സംസ്ഥാനങ്ങളില്‍ തനിക്കൊപ്പം ശിവകാര്‍ത്തികേയന് ആദ്യ ബ്ലോക്ക് ബസ്റ്റര്‍ നേടാനായി എന്നും സായ് പല്ലവി പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയുന്നത്. തെലുങ്കില്‍ ശിവകാര്‍ത്തികേയന്റെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമാണ് അമരന്‍. സായ് പല്ലവിക്ക് തമിഴകത്ത് ഹിറ്റ് ചിത്രങ്ങള്‍ ഉണ്ടെങ്കിലും വന്‍ വിജയമായത് അമരനാണ്.
അമരന്‍ ആഗോളതലത്തില്‍ 150 കോടി ക്ലബിലെത്തിയിട്ടുണ്ടെന്നും തമിഴകത്ത് മാത്രമല്ല തെലുങ്കിലും ചിത്രത്തിന് സ്വീകാര്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. നായകനോളം പ്രാധാന്യമുള്ള കഥാപാത്രമായ നായിക പറഞ്ഞ അഭിപ്രായവും ശ്രദ്ധയാകര്‍ഷിക്കുകയാണ്.
മേജറിന്റെ ജീവിത കഥ ഒരു സിനിമയായി എത്തുമ്പോള്‍ അതിലുണ്ടാകുന്നതിന്റെ ആവേശത്തിലായിരുന്നു തമിഴ് താരം ശിവകാര്‍ത്തികേയന്‍. സിനിമ സ്വീകരിക്കാന്‍ കാരണം യൂണിഫോമായിരുന്നുവെന്ന് പറഞ്ഞിരുന്ന ശിവകാര്‍ത്തികേയന്‍ മേജര്‍ മുകുന്ദ് വരദരാജിന് തന്റെ അച്ഛനുമായി സാമ്യമുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നുന്നു.
കളറേ മാറുന്നുള്ളൂ, ഉത്തരവാദിത്തം ഒന്നാണ്. ഞാന്‍ ആ സിനിമ സ്വീകരിക്കുമ്പോള്‍ വരുന്ന വെല്ലുവിളികള്‍ ബോധ്യമുണ്ടായിരുന്നു. വേറിട്ട ഒരു വ്യക്തിയായി മാറാന്‍ തന്റെ ഊര്‍ജ്ജം എല്ലാം സംഭരിക്കേണ്ട ആവശ്യമുണ്ട്. യൂണിഫോം ധരിക്കാന്‍ താന്‍ സ്വയം തന്നെ പരിശീലിച്ചു. യഥാര്‍ഥ ഒരു വ്യക്തിയുടെ കഥ ആയതിനാല്‍ സിനിമ സുഹൃത്തുക്കളും അടുപ്പമുള്ളവരും കാണും. പക്ഷേ യൂണിഫോം താന്‍ ധരിച്ചപ്പോള്‍ ഒരു ഹീറോയായി അനുഭവപ്പെട്ടു. മുകുന്ദായി ഞാന്‍ ചിത്രത്തില്‍ വേഷമിട്ടപ്പോള്‍ തന്നെ യഥാര്‍ഥ ആര്‍മിക്കാര്‍ അഭിനന്ദിച്ചു എന്നും ശിവകാര്‍ത്തികേയന്‍ പറഞ്ഞിരുന്നു.