CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 59 Minutes 9 Seconds Ago
Breaking Now

ലോറന്‍സ് ബിഷ്ണോയുടെ സഹോദരന്‍ അമേരിക്കയില്‍ പിടിയില്‍; ഇന്ത്യയിലെത്തിക്കാന്‍ ശ്രമം തുടങ്ങിയതായി പൊലീസ്

പതിനെട്ട് കുറ്റങ്ങളാണ് പ്രതിയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കുപ്രസിദ്ധ കുറ്റവാളി ലോറന്‍സ് ബിഷ്ണോയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയ് പിടിയിലായി. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. അന്‍മോലിനെ ഇന്ത്യയിലെത്തിക്കാന്‍ പൊലീസ് ശ്രമം തുടങ്ങിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നേരത്തെ അന്‍മോലിനെ പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

പതിനെട്ട് കുറ്റങ്ങളാണ് പ്രതിയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ലോറന്‍സ് ബിഷ്ണോയി ഗ്യാങിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചിരുന്നത് അന്‍മോല്‍ ആണെന്നാണ് മുംബൈ പൊലീസ് പറയുന്നത്. കോണ്‍ഗ്രസ് നേതാവും പഞ്ചാബി ഗായകനുമായ സിദ്ധു മൂസാവാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അന്‍മോല്‍.

പത്ത് ലക്ഷം രൂപയാണ് ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ഐഎ പ്രഖ്യാപിച്ചിരുന്ന പാരിതോഷികം. ഏപ്രില്‍ 14ന് സല്‍മാന്‍ ഖാന്റെ വസതിക്ക് പുറത്ത് നടന്ന വെടിവയ്പ്പുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് അന്‍മോലിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് കടന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.