CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 48 Minutes 48 Seconds Ago
Breaking Now

മുറിവിന് മുകളില്‍ മുളകുപൊടി വാരിയിട്ട് കാലാവസ്ഥ; ശൈത്യം കടുക്കുന്നതിനിടെ ബെര്‍ട്ട് കൊടുങ്കാറ്റ് വരുന്നു; ആംബര്‍ മഞ്ഞ് മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്; നേരിടേണ്ടത് 15 ഇഞ്ച് വരെ മഞ്ഞുവീഴ്ചയും, ശക്തമായ മഴയും, 70 എംപിഎച്ച് കാറ്റും

രണ്ട് ദശകത്തിനിടെ ഏറ്റവും വലിയ മഞ്ഞുവീഴ്ച രേഖപ്പെടുത്തി കോണ്‍വാളില്‍ 10 ഇഞ്ച് വരെ മഞ്ഞാണ് പെയ്തത്

വീക്കെന്‍ഡില്‍ കാലാവസ്ഥ മോശമാകുമെന്ന് മുന്നറിയിപ്പുണ്ടായെങ്കിലും ചിത്രം കൂടുതല്‍ വ്യക്തമായതോടെ നേരിടേണ്ടത് 15 ഇഞ്ച് വരെ മഞ്ഞുവീഴ്ചയെന്ന് മെറ്റ് ഓഫീസ്. ആര്‍ട്ടിക്കില്‍ നിന്നുള്ള തണുപ്പ് രാജ്യത്തേക്ക് വീശിയടിക്കുന്ന ഘട്ടത്തിലാണ് മഞ്ഞുവീഴ്ച ശക്തമാകുന്നത്. ശനിയാഴ്ചയോടെ ബെര്‍ട്ട് കൊടുങ്കാറ്റ് തേടിയെത്തുന്നതോടെ അതിശക്തമായ മഴയും, 70 എംപിഎച്ച് കാറ്റും, കനത്ത മഞ്ഞുമാണ് നേരിടേണ്ടതെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. 

മഞ്ഞ്, ഐസ്, കാറ്റ്, മഴ മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് നല്‍കിയിരിക്കുന്നത്. സ്‌കോട്ട്‌ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളില്‍ മുന്നറിയിപ്പ് ബാധകമാണ്. കൂടാതെ നോര്‍ത്ത്, മിഡ്‌ലാന്‍ഡ്‌സ്, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളിലും ഈ സാഹചര്യം നേരിടും. SATURDAY: A series of amber and yellow warnings are in place for when Storm Bert hits

ഏറ്റവും ഗുരുതരമായ ആംബര്‍ മുന്നറിയിപ്പ് 1 അടി 4 ഇഞ്ച് വരെ മഞ്ഞുവീഴ്ചയ്ക്കാണ് സാധ്യത. ശനിയാഴ്ച രാവിലെ 7 മുതല്‍ വൈകീട്ട് 5 വരെയാണ് നോര്‍ത്തേണ്‍ സ്‌കോട്ട്‌ലണ്ടില്‍ മുന്നറിയിപ്പുള്ളത്. പ്രാദേശിക സമൂഹങ്ങള്‍ ഒറ്റപ്പെടാനും, നടപ്പാതകള്‍ കടക്കാന്‍ ബുദ്ധിമുട്ടാകുകയും, റോഡുകളില്‍ തടസ്സങ്ങള്‍ രൂപപ്പെട്ട് വാഹനങ്ങളും, യാത്രക്കാരും കുടുങ്ങാനും സാധ്യത നിലനില്‍ക്കുന്നതായി മുന്നറിയിപ്പ് വ്യക്തമാക്കുന്നു. Map shows precipitation forecast for Saturday. Grey areas indicate snowfall

ശനിയാഴ്ച നോര്‍ത്ത് ഈസ്റ്റ് തീരത്ത് കാറ്റിനുള്ള മഞ്ഞ മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്. പവര്‍കട്ടും, യാത്രാ തടസ്സങ്ങളും ഇതോടൊപ്പം പ്രതീക്ഷിക്കാം. ഇതിനിടെ വെയില്‍സിലെ ഭൂരിഭാഗം പ്രദേശങ്ങളിലും, ഡിവോണ്‍, കോണ്‍വാള്‍ എന്നിവിടങ്ങളിലുമായി ശനിയാഴ്ച രാവിലെ 6 മുതല്‍ ഞായറാഴ്ച രാവിലെ 6 വരെ 5 ഇഞ്ച് വരെ മഴയ്ക്കുള്ള മഞ്ഞ ജാഗ്രതയും നല്‍കിയിട്ടുണ്ട്. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ വ്യാഴാഴ്ച അപ്രതീക്ഷിത മഞ്ഞുവീഴ്ച നേരിട്ടതിന് പിന്നാലെയാണ് കാലാവസ്ഥ കടുപ്പമാകുന്നത്. രണ്ട് ദശകത്തിനിടെ ഏറ്റവും വലിയ മഞ്ഞുവീഴ്ച രേഖപ്പെടുത്തി കോണ്‍വാളില്‍ 10 ഇഞ്ച് വരെ മഞ്ഞാണ് പെയ്തത്. 




കൂടുതല്‍വാര്‍ത്തകള്‍.