തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി അധികാരത്തിലെത്തി മൂന്ന് മാസം തികയുന്നതിന് മുന്‍പ് ജനഹിതം ലേബര്‍ ഗവണ്‍മെന്റിന് എതിരാകുന്നു. കര്‍ഷകര്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള പദ്ധതി വ്യാപക എതിര്‍പ്പ് പടര്‍ത്തുന്നതിനിടെയാണ് ജനപ്രീതി ഇടിഞ്ഞിരിക്കുന്നത്.
കീര്‍ സ്റ്റാര്‍മറുടെ പാര്‍ട്ടി ഇപ്പോള്‍ ലേബറിന് മൂന്ന് പോയിന്റ് പിന്നിലാണ്. റിഫോം പാര്‍ട്ടിയുമായി കേവലം ആറ് പോയിന്റ് വ്യത്യാസം മാത്രമാണ് ലേബറിനുള്ളത്. കുറഞ്ഞ നിരക്കില്‍ ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് നല്‍കിയിരുന്ന കര്‍ഷകരില്‍ നിന്നും കൂടുതല്‍ നികുതി ഈടാക്കാനുള്ള നീക്കത്തില്‍ രോഷം ആളിക്കത്തുകയാണ്.
തെരഞ്ഞെടുപ്പിന് മുന്‍പ് 39 ശതമാനത്തില്‍ നിന്നിരുന്ന ജനപ്രീതിയുടെ ബലത്തില്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് എതിരെ 11 പോയിന്റ് ലീഡാണ് പാര്‍ട്ടി ആസ്വദിച്ചിരുന്നത്. എന്നാല്‍ കീര്‍ സ്റ്റാര്‍മറുടെ നേതൃത്വത്തില്‍ യുകെയുടെ സ്ഥിതി കൂടുതല്‍ വഷളായെന്നാണ് കാല്‍ശതമാനം വോട്ടര്‍മാരും കണക്കാക്കുന്നത്.
നവംബര്‍ 19 മുതല്‍ 21 വരെയാണ് മോര്‍ ഇന്‍ കോമണ്‍സ് ഈ സര്‍വ്വെ സംഘടിപ്പിച്ചത്. പൊതുഖജനാവിലെ 22 ബില്ല്യണ്‍ പൗണ്ടിന്റെ വരുമാനക്കുറവ് നികത്താന്‍ കര്‍ഷകര്‍ 20 ശതമാനം നികുതി നല്‍കണമെന്നാണ് എന്‍വയോണ്‍മെന്റ് സെക്രട്ടറി സ്റ്റീവ് റീഡ് വാദിക്കുന്നത്. എന്നാല്‍ ബില്‍ അടയ്ക്കാനായി സ്വത്തുക്കള്‍ വില്‍ക്കേണ്ടി വരുമെന്ന് കര്‍ഷകര്‍ പ്രതികരിക്കുന്നു.
ലേബര്‍ ഗവണ്‍മെന്റിന്റെ ആദ്യ മൂന്ന് മാസക്കാലം നികുതി വര്‍ദ്ധനവുകളുടെ ബജറ്റ് മൂലം ചീത്തപ്പേര് കേള്‍ക്കുകയാണ്. ഇതിന് പുറമെ സാമ്പത്തിക മേഖലയുടെ വളര്‍ച്ച താഴ്ന്നതും ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് തിരിച്ചടിയായി.