യുകെയില്‍ ശൈത്യകാലത്തിന്റെ ആഴം വര്‍ദ്ധിപ്പിച്ച് ബെര്‍ട്ട് കൊടുങ്കാറ്റ് വീശിയടിക്കുന്ന ഭാഗങ്ങള്‍ വെളിപ്പെടുത്തി മെറ്റ് ഓഫീസ്. വെള്ളിയാഴ്ച രാത്രിയോടെ കൊടുങ്കാറ്റ് വീശിയതോടെ രാവിലെ ഒരു അടിയിലേറെ ഉയരത്തില്‍ മഞ്ഞും, അഞ്ച് ഇഞ്ച് മഴയും, 70 എംപിഎച്ച് കാറ്റുമാണ് ജനങ്ങളെ ശനിയാഴ്ച വരവേല്‍ക്കുന്നത്.
യുകെയിലെ വിവിധ ഭാഗങ്ങള്‍ക്കായി മഞ്ഞ്, ഐസ്, കാറ്റ്, മഴ മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് നല്‍കിയിരിക്കുന്നത്. നോര്‍ത്ത് സ്‌കോട്ട്‌ലണ്ടിലെ മധ്യ ഭാഗങ്ങളില്‍ രാവിലെ 7 മുതല്‍ വൈകുന്നേരം 5 വരെ ശക്തമായ മഞ്ഞിനും, ഐസിനുമുള്ള ആംബര്‍ അലേര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. ആന്‍ഗസ്, പെര്‍ത്ത് & കിന്റോസ്, സ്റ്റിര്‍ലിംഗ്ഷയര്‍, അബെര്‍ദീന്‍ഷയര്‍, മറ്റ് ഹൈലന്‍ഡ്‌സിലെ പ്രദേശങ്ങള്‍, ആര്‍ഗില്‍, ബൂട്ട് എന്നിങ്ങനെ ഇടങ്ങളിലാണ് പത്ത് മണിക്കൂര്‍ മുന്നറിയിപ്പുള്ളത്.
നോര്‍ത്ത് ഈസ്റ്റ്, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ ശനിയാഴ്ച രാവിലെ 7 മുതല്‍ 12 വരെയാണ് മഞ്ഞിനുള്ള ആംബര്‍ മുന്നറിയിപ്പ്. ഡുര്‍ഹാം, ഡാര്‍ലിംഗ്ടണ്‍, നോര്‍ത്തംബര്‍ലാന്‍ഡ്, കംബ്രിയ, ലങ്കാഷയര്‍, യോര്‍ക്ക്ഷയര്‍, സതേണ്‍ സ്‌കോട്ട്‌ലണ്ടിലെ ഭാഗങ്ങള്‍ എന്നിവിടങ്ങളെയാണ് ഇത് ബാധിക്കുക.
അതേസമയം യുകെയുടെ മറ്റ് പ്രദേശങ്ങള്‍ക്ക് കാറ്റ്, മഴ, മഞ്ഞ് എന്നിവ മൂലമുള്ള മഞ്ഞ ജാഗ്രതയാണ് നല്‍കിയിട്ടുള്ളത്. കാറ്റിനുള്ള മുന്നറിയിപ്പ് ശനിയാഴ്ച രാവിലെ 5 മുതല്‍ വൈകീട്ട് 7 വരെയാണ് സ്‌കോട്ട്‌ലണ്ടില്‍ നിലവിലുണ്ടാവുക. മഴ, മഞ്ഞ് മുന്നറിയിപ്പുകള്‍ നോര്‍ത്തേണ്‍ ഇംഗ്ലണ്ടില്‍ രാവിലെ 4 മുതല്‍ 9 വരെയും, നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ശനിയാഴ്ച രാവിലെ 11 വരെയും നീളും.