CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 48 Minutes 11 Seconds Ago
Breaking Now

ബെര്‍ട്ട് കൊടുങ്കാറ്റ്; മണ്ണിടിച്ചില്‍ ഒരാള്‍ മരിച്ചു, പത്ത് പേരെ രക്ഷപ്പെടുത്തി; 'വരാനിരിക്കുന്നത്' കൂടുതല്‍ ദുരന്തമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ്; മഴയും, കാറ്റും ശക്തമാകുന്നതിനിടെ 200 വെള്ളപ്പൊക്ക അലേര്‍ട്ടുകള്‍

ഇംഗ്ലണ്ടില്‍ ഡസന്‍ കണക്കിന് റെഡ് വെള്ളപ്പൊക്ക മുന്നറിയിപ്പുകളാണ് നല്‍കിയിരിക്കുന്നത്

ബെര്‍ട്ട് കൊടുങ്കാറ്റ് 82 എംപിഎച്ച് വേഗത്തിലുള്ള കാറ്റും, യാത്രാ തടസ്സങ്ങളും സൃഷ്ടിച്ചതിന് പിന്നാലെ കൂടുതല്‍ ദുരന്തമാണ് വരാനിരിക്കുന്നതെന്ന് മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്. ഞായറാഴ്ച തീരപ്രദേശങ്ങളില്‍ 70 എംപിഎച്ച് വരെ വേഗത്തിലുള്ള കാറ്റ് ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്. കൂടാതെ മഞ്ഞ് ഉരുകുന്നതും, ശക്തമായ മഴയും ചേര്‍ന്ന് വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കവും സൃഷ്ടിക്കുമെന്നാണ് അറിയിപ്പ്. 

ഇതിനിടെ 200-ലേറെ വെള്ളപ്പൊക്ക അലേര്‍ട്ടുകളാണ് മെറ്റ് ഓഫീസ് നല്‍കിയിരിക്കുന്നത്. മഴയ്ക്കും, കാറ്റിനുമുള്ള മഞ്ഞ ജാഗ്രതാ നിര്‍ദ്ദേശങ്ങളാണ് ഞായറാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. 

ശനിയാഴ്ച രാത്രി ബെര്‍ട്ട് കൊടുങ്കാറ്റ് നടമാടിയപ്പോള്‍ ആയിരക്കണക്കിന് ഭവനങ്ങളിലാണ് വൈദ്യുതി ബന്ധം തകരാറിലായത്. ബ്രിട്ടന്റെ ചില ഭാഗങ്ങളില്‍ പ്രാദേശികമായി വൈദ്യുതി നഷ്ടമായിട്ടുണ്ടെന്ന് എനര്‍ജി നെറ്റ്‌വര്‍ക്ക്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. വിവിധ തരത്തിലുള്ള അപകടാവസ്ഥകള്‍ സൃഷ്ടിക്കുന്ന കാലാവസ്ഥയാണ് വരുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിച്ചിട്ടുണ്ട്. 

ഇംഗ്ലണ്ടില്‍ ഡസന്‍ കണക്കിന് റെഡ് വെള്ളപ്പൊക്ക മുന്നറിയിപ്പുകളാണ് നല്‍കിയിരിക്കുന്നത്. ഇതോടെ പല ഭാഗത്തും ഞായറാഴ്ച വെള്ളപ്പൊക്കം രൂപപ്പെടുമെന്ന് ഉറപ്പായി. ഭവനങ്ങളും, ബിസിനസ്സ് ഉടമകളും വേണ്ട മുന്‍കരുതല്‍ എടുക്കണമെന്ന് എന്‍വയോണ്‍മെന്റ് ഏജന്‍സി വ്യക്തമാക്കി. താപനില താഴുന്നതിനാല്‍ നോര്‍ത്ത് ഇംഗ്ലണ്ടിലും, സ്‌കോട്ട്‌ലണ്ടിലും ഐസ് ഉരുകുന്നത് പ്രതിസന്ധി സൃഷ്ടിക്കും. 




കൂടുതല്‍വാര്‍ത്തകള്‍.