വിമാനയാത്രക്കിടെ നാല് സ്ത്രീകളെ പീഡിപ്പിച്ച ഇന്ത്യക്കാരനായ 73കാരന്‍ കുറ്റക്കാരനെന്ന് സിംഗപ്പൂര്‍ കോടതി. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ (എസ്‌ഐഎ) വിമാനത്തില്‍ യുഎസില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇയാള്‍ നാല് സ്ത്രീകളെ പീഡിപ്പിച്ചെന്ന പരാതി ഉയര്‍ന്നത്. നവംബര്‍ 18 ന് വിമാനത്തില്‍ ബാലസുബ്രഹ്‌മണ്യന്‍ രമേശാണ് സ്ത്രീകളെ പീഡിപ്പിച്ചത്. ഒരു സ്ത്രീയെ നിരന്തരം പീഡിപ്പിക്കുകയും മറ്റ് മൂന്ന് പേരെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
ഇയാള്‍ക്കെതിരെ ഏഴ് പീഡന കുറ്റങ്ങള്‍ ചുമത്തിയതായി ദി സ്‌ട്രെയിറ്റ്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ബാലസുബ്രഹ്‌മണ്യന്‍ പുലര്‍ച്ചെ 3.15 ഓടെ ആദ്യ സ്ത്രീയെയും അഞ്ച് മിനിറ്റിനുശേഷം രണ്ടാമത്തെ സ്ത്രീയെയും വിമാനയാത്രയ്ക്കിടെ പീഡിപ്പിച്ചുവെന്നാണ് ആരോപണം. പുലര്‍ച്ചെ 3.30 നും 6 നും ഇടയില്‍ രണ്ടാമത്തെ യുവതിയെ ഇയാള്‍ മൂന്ന് തവണ കൂടി പീഡിപ്പിച്ചു.
രാവിലെ 9:30 ഓടെ മൂന്നാമതൊരു സ്ത്രീയെയും വൈകുന്നേരം 5:30 ഓടെ നാലാമത്തെ സ്ത്രീയെയും പീഡിപ്പിച്ചു. കുറ്റവാളിക്ക് മൂന്ന് വര്‍ഷം വരെ തടവോ പിഴയോ ചാട്ടവറിയോട ശിക്ഷയായി ലഭിക്കും. എന്നാല്‍, ബാലസുബ്രഹ്‌മണ്യന് 50 വയസ്സിനു മുകളില്‍ പ്രായമുള്ളതിനാല്‍ ചാട്ടവാറടിയില്‍ നിന്നൊഴിവാക്കും.