CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 5 Minutes 15 Seconds Ago
Breaking Now

ഓ ഐ സി സി (യു കെ) സറെ റീജിയന് നവനേതൃത്വം; വില്‍സന്‍ ജോര്‍ജ് പ്രസിഡന്റ്, ഗ്ലോബിറ്റ് ഒലിവര്‍ ജനറല്‍ സെക്രട്ടറി

ക്രോയ്ഡണ്‍: ഓ ഐ സി സി (യു കെ) സറെ റീജിയന്‍ പുനസംഘടിപ്പിച്ചു. റീജിയന്‍ ഭാരവാഹികളില്‍ ഏതാനും പേര്‍ സംഘടനയുടെ പുതുതായി രൂപീകൃത്യമായ നാഷണല്‍ കമ്മിറ്റിയിലേക്ക്  തെരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തില്‍ വന്ന ഒഴിവുകള്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് റീജിയന്‍ പുനസംഘടിപ്പിച്ചത്.

റീജിയന്‍ പ്രസിഡന്റ് വില്‍സന്‍ ജോര്‍ജിന്റെ അധ്യക്ഷതയില്‍ നവംബര്‍ 2 ന് ക്രോയ്ഡനില്‍ വച്ച് കൂടിയ ജനറല്‍ ബോഡി മീറ്റിംഗിലാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടന്നത്. ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലായിരുന്ന നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ഓണ്‍ലൈന്‍ ആയി പങ്കെടുത്തു ആശംസകള്‍ അറിയിച്ചു. നിലവിലെ റീജിയന്‍ സെക്രട്ടറി സാബു ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും റീജിയന്‍ന്റെ പ്രവര്‍ത്തനങ്ങളുമായി ഇതുവരെ സഹകരിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. നാഷണല്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബേബിക്കുട്ടി ജോര്‍ജ്, വൈസ് പ്രസിഡന്റ് ജോര്‍ജ് ജോസഫ്, ജനറല്‍ സെക്രട്ടറിമാരായ അഷറഫ് അബ്ദുള്ള, തോമസ് ഫിലിപ്പ് (ജോജി), ട്രഷറര്‍ ബിജു വര്‍ഗീസ് എന്നിവര്‍ പുതിയ കമ്മിറ്റിക്ക് അനുമോദനങ്ങള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.

നേരത്തെ, ഒ ഐ സി സി (യു കെ)യുടെ പ്രവര്‍ത്തനം യു കെയിലുടനീളം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ റീജിയനുകള്‍ / യൂണിറ്റുകള്‍ രൂപീകരിക്കുന്നതിനും നിലവിലുള്ളവ പുനസംഘടിപ്പിക്കുന്നതിനുമുള്ള നിര്‍ദേശം കെ പി സി സിയില്‍ നല്‍കിയിരുന്നു. അതിന്റെ പശ്ചാത്തലത്തില്‍  റീജിയന്‍ / യൂണിറ്റുകളുടെ പുനരുദ്ധരണത്തിനും ഏകോപനത്തിനുമായി നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസിന്റെ നേതൃത്വത്തില്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബേബിക്കുട്ടി ജോര്‍ജ്, ജനറല്‍ സെക്രട്ടറി അഷറഫ് അബ്ദുള്ള എന്നിവരെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി കവട്രിയില്‍ നടന്ന നാഷണല്‍ കമ്മിറ്റി യോഗത്തില്‍ വച്ച് രൂപീകരിച്ചിരുന്നു.

 

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഓ ഐ സി സി (യു കെ) സറെ റീജിയന്‍ ഭാരവാഹികള്‍: 

 

പ്രസിഡന്റ്: 

വില്‍സന്‍ ജോര്‍ജ്

 

വൈസ് പ്രസിഡന്റുമാര്‍: ജെറിന്‍ ജേക്കബ്, നന്ദിത നന്ദന്‍ 

 

ജനറല്‍ സെക്രട്ടറി: 

ഗ്ലോബിറ്റ് ഒലിവര്‍

 

ജോയിന്‍ സെക്രട്ടറി:

സനല്‍ ജേക്കബ്

 

ട്രഷറര്‍: 

അജി ജോര്‍ജ്

 

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍:

ബിജു ഉതുപ്പ്, സുമലാല്‍ മാധവന്‍, അലീന ഒലിവര്‍, അസ്‌റുദ്ധീന്‍ അസീസ്, ലിജോ തോമസ്, അജീഷ് കെ എസ്, മുഹമ്മദ് നൂര്‍

 

 

 

റോമി കുര്യാക്കോസ് 

 

 




കൂടുതല്‍വാര്‍ത്തകള്‍.