ചേര്‍ത്തലയില്‍ ഭാര്യ സഹോദരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ചനിലയില്‍ കണ്ടെത്തി. ചേര്‍ത്തല സ്വദേശി രതീഷിനെ (41)ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യാ സഹോദരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ വീട്ടില്‍ തന്നെയാണ് രതീഷും തൂങ്ങിമരിച്ചത്. 2021ലാണ് കേസിന്നാസ്പദമായ സംഭവം. ഭാര്യാ സഹോദരിയെ രതീഷ് ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു.
കേസില്‍ മൂന്ന് വര്‍ഷത്തിന് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്. ആദ്യഘട്ട വിചാരണ ചൊവ്വാഴ്ച വെച്ചിരുന്നെങ്കിലും രതീഷ് ഹാജരായിരുന്നില്ല. ഇയാളെ തേടി ഇന്നലെ പോലീസ് എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.