രാജ്യതലസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി മുഴക്കിയ പന്ത്രണ്ടാം ക്ളാസുകാരന്‍ അറസ്റ്റില്‍. പരീക്ഷ എഴുതാന്‍ താത്പര്യമില്ലാതിരിക്കുന്നതുകൊണ്ടാണ് ബോംബ് ഭീഷണ അയച്ചതെന്ന് കുട്ടി സമ്മതിച്ചു.
ഏകദേശം ആറോളം ബോംബ് ഭീഷണികളാണ് കുട്ടി വിവിധ സ്‌കൂളുകള്‍ക്കായി അയച്ചത്. സംശയം ഒഴിവാക്കാനായി നിരവധി സ്‌കൂളുകളെ ഇമെയിലില്‍ ടാഗ് ചെയുന്ന രീതിയും കുട്ടിക്കുണ്ടായിരുന്നു. ഇത്തരത്തില്‍ ഒരു ഇമെയിലില്‍ 23 സ്‌കൂളുകളെ വരെ കുട്ടി ടാഗ് ചെയ്തിരുന്നു. ബോംബ് ഭീഷണി മുഴക്കിയാല്‍ പരീക്ഷ നിര്‍ത്തിവെക്കുമെന്ന പ്രതീക്ഷയിലാണ് ഇത് ചെയ്തതെന്ന് കുട്ടി പറഞ്ഞു.