യുകെയുടെ പണപ്പെരുപ്പ നിരക്കില്‍ നേരിയ വ്യത്യാസം. മുന്‍ മാസത്തെ 2.6 ശതമാനത്തില്‍ തുടരുമെന്ന് കരുതിയ പണപ്പെരുപ്പമാണ് ഡിസംബറില്‍ താഴ്ന്നത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് 2 ശതമാനമാക്കാന്‍ ലക്ഷ്യമിടുന്ന നിരക്ക് ഇനിയും സമ്മര്‍ദങ്ങളെ അതിജീവിക്കേണ്ടതുണ്ട്.
റേച്ചല്‍ റീവ്‌സിന്റെ ഒക്ടോബര്‍ ബജറ്റ് പണപ്പെരുപ്പം സമ്മര്‍ദം ഉയര്‍ത്തുമെന്ന് വ്യാപകമായ ആശങ്കയുണ്ട്. ഏപ്രില്‍ മാസത്തില്‍ മിനിമം വേജ് 6.7 ശതമാനം വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളുടെ ഫലം വരും മാസങ്ങളില്‍ വ്യക്തമാകും. സ്ഥിതി നിരീക്ഷിക്കുകയാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യക്തമാക്കി.
ഏതെങ്കിലും തരത്തിലുള്ള വര്‍ദ്ധന നേരിട്ടാല്‍ ഈ വര്‍ഷം പലിശ നിരക്ക് വെട്ടിക്കുറയ്ക്കാനുള്ള സാധ്യതയെ ബാധിക്കും. നിലവില്‍ 4.75 ശതമാനത്തിലാണ് പലിശ നിരക്കുകള്‍. അതേസമയം റീട്ടെയില്‍ മേഖലയില്‍ വിലക്കയറ്റം പ്രതീക്ഷിക്കാമെന്നാണ് മുന്നറിയിപ്പ്. നാഷണല്‍ ഇന്‍ഷുറന്‍സ് ചെലവ് വര്‍ദ്ധിച്ചത് നേരിടാനാണ് ഈ വില വര്‍ദ്ധന.
കൂടാതെ സ്വാപ് റേറ്റുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ മോര്‍ട്ട്‌ഗേജ് ഡീലുകള്‍ക്ക് ചെലവേറുമെന്നും മുന്നറിയിപ്പുണ്ട്. പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍ വര്‍ദ്ധിച്ചാല്‍ ഡീലുകളെ ഇത് ബാധിക്കും.