CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 46 Seconds Ago
Breaking Now

ബ്രിസ്ക സ്കൂൾ ഓഫ് എഡ്യുക്കേഷൻ - ഡോ.ജിംസണ്‍ മാത്യു ഡയറക്ടർ

യുവതലമുറയെ ലക്ഷ്യമിട്ട് ബ്രിസ്കയുടെ നവീന സംരംഭമായ ബ്രിസ്ക സ്കൂൾ ഓഫ് എഡ്യുക്കേഷന് തുടക്കമായി. ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിലെ ഡോ. ജിംസണ്‍ മാത്യുവാണ് ഡയറക്ടർ. ബ്രിസ്ക പ്രസിഡന്റ്‌ ജോജി കുര്യാക്കോസ് ചെയർമാനായും മാനുവൽ മാത്യു കോർഡിനേറ്ററായും പ്രവർത്തിക്കും.


തുടക്ക പദ്ധതി എന്ന നിലയിൽ മലയാളം പഠന ക്ലാസ്സുകൾ ജൂലൈ 26 വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് ഫിഷ്‌പോണ്ട്സ് സെന്റ്‌ ജോസഫ്സ് ഹാളിൽ തുടങ്ങും. പിന്നീട് എല്ലാ വെള്ളിയാഴ്ചകളിലും ക്ലാസ്സുകൾ ഉണ്ടായിരിക്കും. മലയാളം ക്ലാസ്സുകൾ കൂടാതെ കരിയർ ഗൈഡൻസ് സെമിനാറുകൾ, ധാർമ്മിക ബോധന ക്ലാസ്സുകൾ, യൂണിവേഴ്സിറ്റി പ്രൊഫസേഴ്സ് മീറ്റ്, ഇന്റർനാഷണൽ യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് പ്രോഗ്രാം, സകിൽ എക്‌സിബിഷൻസ് തുടങ്ങിയവയാണ് സ്കൂൾ ലക്ഷ്യമിടുന്നത്.


സ്കൂളിന്റെ കാര്യക്ഷമമായ നടത്തിപ്പിനു വേണ്ടി ചെയർമാൻ ജോജി കുര്യാക്കോസ് , ഡയറക്ടർ ഡോ. ജിംസണ്‍ മാത്യു, കോർഡിനേറ്റർ മാനുവൽ മാത്യു,ബ്രിസ്ക ജനറൽ സെക്രട്ടറി കിഷൻ പയ്യന, വൈസ് പ്രസിഡന്റ്‌ ജോണ്‍സണ്‍ തോമസ്‌, ട്രഷറർ രാജുമോൻ പി കെ, ബാബു അളിയത്ത്, ബിനു ജേക്കബ്‌, മുൻ പ്രസിഡന്റ്‌ ജോമോൻ സെബാസ്റ്റ്യൻ, രാജേഷ് ജോസഫ്‌, ജോർജ് ലൂക്ക്, ജോസ് തോമസ്‌, തോമസ്‌ മാത്യു, മനോജ്‌ ഡൊമിനിക്, റെജി ജോണ്‍. സണ്ണി ജോസഫ്‌, സജി വർഗീസ്, ബിനോയ്‌ മാണി, ജോസി ജോർജ് ജോസഫ്‌ എന്നിവരടങ്ങുന്ന ഗവേണിംഗ് ബോഡി രൂപീകരിച്ചു. 






കൂടുതല്‍വാര്‍ത്തകള്‍.